ക്രെയിന്‍ ഉപയോഗിച്ച് വിമാനം മാറ്റുന്നതിനിടെ വിമാനം തകര്‍ന്നു

ഹൈദരാബാദില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റുന്നതിനിടെ വിമാനം തകര്‍ന്നു. ബെഗുംപേട്ട് എയര്‍പോര്‍ട്ടിനടുത്താണ് സംഭവം. എയര്‍ ഇന്ത്യയുടെ എ 320 വിമാനമാണ് തകര്‍ന്നത്. ക്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 70 ടണ്‍ ഭാരമുള്ള വിമാനമാണ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചത്.
രാവിലെ ഏഴ് മണിയോട് കൂടി എയര്‍പോര്‍ട്ടില്‍ നിന്നും അടുത്തുള്ള ട്രെയിനിങ് അക്കാദമിയിലേക്ക് വിമാനം മാറ്റുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. എയര്‍പോട്ടിന് സമീപത്തെ ക്ലബിന്റെ ചുറ്റുമതിലിലേക്കാണ് വിമാനം വീണത്. ക്രെയിനില്‍ വിമാനം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ജനങ്ങള്‍ ഓടിക്കൂടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























