അനന്ത് അംബാനിയുടെ മാറ്റം കണ്ടോ? സന്തോഷമറിയിച്ച് സല്‍മാനും ധോണിയും

ഐ.പി.എല്‍ പോലെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ സ്ഥിരം സാന്നിധ്യമാണ് അനന്ത് അംബാനി. വ്യവസായി മുകേഷ് അംബാനിയുടെ മകനാണ് അനന്ത് അംബാനി. അമിത വണ്ണമായിരുന്നു അനന്തിനെ പലപ്പോഴും മറ്റുള്ളവര്‍ക്കിടയില്‍ നിന്നും ശ്രദ്ധേയനാക്കിയത്. ഇപ്പോള്‍ അനന്തിനെ കണ്ടാല്‍ അത് അനന്ത് തന്നെയാണോ എന്ന് സംശയം തോന്നിയേക്കാം. അത്രയ്ക്ക് മാറ്റമാണ് അനന്തിന് സംഭവിച്ചത്.
18 മാസംകൊണ്ട് 108 കിലോ കുറച്ച് ഗ്ലാമര്‍ താരമായാണ് അമിത് എത്തിയിരിക്കുന്നത്. അമിതിന്റെ മാറ്റം കണ്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാനും ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ശരിക്കും ഞെട്ടിയിരിക്കുകയാണ്. അമിതിന്റെ മാറ്റത്തില്‍ ഇരുവരും തങ്ങളുടെ സന്തോഷം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
കൃത്യമായ വ്യായാമവും ഭക്ഷണക്രമവും യോഗയുമാണ് തടികുറയാനുള്ള അനന്തിന്റെ സൂത്രവാക്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നുള്ള ഒരു പരിശീലകന്‍ ഇതിന് നേതൃത്വം നല്‍കിയതായും വിവരമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























