പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചു, പുതുക്കിയ നിരക്ക് ഇന്നലെ അര്ദ്ധരാത്രിയോടെ നിലവില് വന്നു

പെട്രോള്‍ ലിറ്ററിന് 74 പൈസ കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ തീരുമാനം. ഡീസല്‍ ലിറ്ററിന് 1.30 രൂപയും കുറച്ചു. വിലക്കുറവ് നിലവില്‍ വന്നു.
നേരത്തെ ഈ മാസം ആദ്യം പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 61.13 രൂപയും ഡീസലിന് 49.31 രൂപയുമാകും പുതിയ വില. രണ്ട് മാസത്തിനുശേഷമാണു പെട്രോള്‍ വിലയില്‍ കുറവുണ്ടാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























