വീട്ടുവാടക അടയ്ക്കാനാകില്ലെന്ന് പ്രിയങ്ക, 53,421 രൂപയാണ് വാടക അടക്കേണ്ടത്

താന്‍ താമസിക്കുന്ന വീടിന്റെ വാടക നല്‍കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി. 53,421 രൂപയാണ് വാടക അടക്കേണ്ടത്. അരലക്ഷം രൂപ വലിയ തുകയാണ് അത് തനിക്ക് അടച്ചു തീര്‍ക്കാന്‍ കഴിയില്ല. താന്‍ താമസിക്കുന്ന 2765 ചതുരശ്ര അടി വീടിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്. വളരെ ചുരുങ്ങിയ സ്ഥലം മാത്രമെ താനും തന്റെ കുടുംബവും ഉപയോഗിക്കുന്നുള്ളുവെന്നാണ് പ്രിയങ്കയുടെ പക്ഷം.
പ്രിയങ്ക ഗാന്ധി ഇപ്പോള്‍ താമസിക്കുന്നത് സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വസതിയിലാണ്. വാടക തുക തന്റെ സാമ്പത്തിക ശേഷിയില്‍ ഒതുങ്ങുന്നതല്ലെന്ന് കാട്ടി പ്രിയങ്ക 2002 മെയ് ഏഴില്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. പഴയ വാടക തുകയായ 28,451 രൂപ മാത്രമേ അടക്കാനാവു വര്‍ധിപ്പിച്ച തുക വളരെ അധികമാണെന്നും പ്രിയങ്ക സര്‍ക്കാരിനെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























