കാശ്മീരില്‍ ആദ്യമായി ലേഡീസ് ഒണ്‍ലി ബസ് സര്‍വീസ്

കാശ്മീര്‍ താഴ്‌വരയില്‍ വനിതകള്‍ക്ക് മാത്രമായുള്ള 'ലേഡീസ് ഒണ്‍ലി' ബസ് സര്‍വീസ് ആരംഭിച്ചു. വനിതകള്‍ക്കു മാത്രമായുള്ള ബസ്‌സര്‍വീസ് കാഷ്മീരില്‍ ഇതാദ്യമാണ്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെയാണ് ബസിന്റെ യാത്രാസമയം.
ശ്രീനഗറിലാണു ആദ്യഘട്ടം സര്‍വീസ്. ജമ്മു ആന്‍ഡ് കാഷ്മീര്‍ സ്റ്റേറ്റ് റോഡ് ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്റെ (ജെകെഎസ്ആര്‍ടിസി) പങ്കാളിത്തത്തോടെയാണു വനിതാ ബസ് ആരംഭിച്ചത്. മൂന്നു ബസുകള്‍ കോര്‍പറേഷന്‍ ഇതിനായി നല്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























