16 കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു കെട്ടിതൂക്കി

ആന്ധ്രപ്രദേശിലെ യെടുരു വില്ലേജില്‍ സ്‌കൂള്‍ വിദ്യാര്‍ധിനിയെ ഓട്ടോയില്‍ എത്തിയ മൂവര് സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സന്ഘം ചെയ്തു കൊന്നു കെട്ടിത്തൂക്കി.
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും മകള്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഒരു മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അടുത്ത ഗ്രാമമായ വിഭരിന്തലപ്പാട് ഉള്ള മൂന്നു പേരെ കുറ്റകൃത്യം നടത്തിയതിന്റെ പേരില് സംശയം ഉള്ളതായി പോലീസ് അറിയിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























