15 വര്‍ഷത്തേയ്ക്ക് ഞങ്ങള്‍ ഇവിടെ തന്നെ കാണും: 'കളി വേണ്ടെന്ന്' ഉദ്യോഗസ്ഥരോട് കേജ്‌രിവാള്‍

കേജരിവാളും ഡല്‍ഹി സര്‍ക്കാരും ഒരു സംഭവമാണെന്ന് ശ്ത്രുക്കള്‍പ്പോലും സമ്മതിച്ചു കൊടുത്തിട്ടുള്ള ഒന്നാണ് കാരണം അവര്‍ സ്വീകരിച്ച ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ത്തന്നെ. എല്ലാകക്ഷികളും മൂക്കത്ത് വിരല്‍വെക്കുന്ന സംഭവമാണ് ഡല്‍ഹിയില്‍ നടന്നത്. അതില്‍ പ്രധാനം പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്കെതിരെ എടുത്ത നടപടികളാണ്. ഒരു 10 15 വര്‍ഷത്തേയ്‌ക്കെങ്കിലും തങ്ങള്‍ അധികാരത്തില്‍ കാണുമെന്നും വല്ലാതെ കളി വേണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം കളിയ്‌ക്കേണ്ടെന്നും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്ക് നീങ്ങരുതെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അരവിന്ദ് കേജ്‌രിവാള്‍.
കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വല്ലാതെ താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ ജോലി രാജി വച്ച് തങ്ങളെ നേരിടണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എന്റെ സര്‍ക്കാര്‍ നടത്തുന്നത്. ഇപ്പോള്‍ നടത്തുന്ന രീതിയലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിഞ്ഞാല്‍ 10 15 വര്‍ഷത്തേയ്‌ക്കെങ്കിലും ആം ആദ്മി സര്‍ക്കാര്‍ ഭരണം തുടരും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രണ്ടാം തവണ അധികാരത്തിലെത്തിയത് മുതല്‍ കേജ്‌രിവാള്‍ മന്ത്രിസഭയും ഉദ്യോഗസ്ഥരും അത്ര നല്ല ബന്ധത്തിലല്ല. ഭരണനടപടികളുമായി ബന്ധപ്പെട്ട് ലഫ്റ്റന്റ് ഗവര്‍ണറുമായും കേന്ദ്രസര്‍ക്കാരുമായും ഉള്ള സംഘര്‍ഷങ്ങളുടെ ഭാഗം തന്നെയാണ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങളും. കഴിഞ്ഞ ഡിസംബറില്‍ ഡാനിക്‌സ് (ഡല്‍ഹി ആന്‍ഡമാന്‍ സിവില്‍ സര്‍വീസ്) ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തിരുന്നു. ആ സമരം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ മാത്രം ഭാഗമായിരുന്നുവെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.
സത്യസന്ധമായും സുതാര്യമായും പ്രവര്‍ത്തിക്കുന്ന തന്റെ മന്ത്രിസഭയോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയാണ്. പലര്‍ക്കും പല തരത്തിലുള്ള ആശയങ്ങളുണ്ടാക ം. ഇത് എന്തെങ്കിലും ചെയ്യാനുള്ള സമയമാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ നിങ്ങളോട് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഒരു തരത്തിലുമുള്ള ആശയങ്ങളും ഇതുവരെ പങ്കുവച്ചിട്ടില്ലെന്നും കേജ്‌രിവാള്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























