മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു

തോക്ക് ലൈസന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു. ഫുര്‍ഖാന്‍ അഹമ്മദ് എന്ന യുവാവാണ് മതം മാറിയത്. യു.പിയിലെ ഭാഗ്പതിലാണ് സംഭവം. ഓട്ടോ െ്രെഡവറായി ജോലി ചെയ്യുന്ന അഹമ്മദ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നതീന് വേണ്ടിയാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്. 2010ലാണ് അഹമ്മദ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്.നിരവധി ശ്രമങ്ങള്‍ക്ക് ശേഷവും അഹമ്മദിന് ജില്ലാ ഭരണകൂടം തോക്ക് ലൈസന്‍സ് അനുവദിച്ചില്ല. എല്ലാ രേഖകളും അടക്കം സമര്‍പ്പിച്ചിട്ട് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും അധികൃതര്‍ തന്നോട് കനിഞ്ഞില്ലെന്ന് അഹമ്മദ് പറഞ്ഞു. 2014ല്‍ തന്റെ അപേക്ഷ ജില്ലാ ഭരണകൂടത്തില്‍ നിന്ന് നഷ്ടപ്പെട്ടു. തുടര്‍ന്ന് വീണ്ടും അപേക്ഷ സമര്‍പ്പിച്ച് അധികാരികളുടെ പിന്നാലെ നടന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നെന്ന് അഹമ്മദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























