കുടിവെള്ളം ശേഖരിക്കാന്‍പോയ 11 കാരന്‍ മരിച്ചു

കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ കുടിവെള്ളം ശേഖരിക്കാന്‍പോയ 11 കാരന്‍ കിണറ്റില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ ബീഡിലായിരുന്നു സംഭവം. സച്ചിന്‍ ഗോപിനാഥ് കേദാറാണ് മരിച്ചത്. സച്ചിന്റെ വീട്ടില്‍നിന്നും അരകിലോമീറ്റര്‍ മാറിയാണ് അപകടം നടന്നത്.
ബീഡില്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഇതു രണ്ടാമത്തെ മരണമാണ്. കഴിഞ്ഞ ഞായറാഴ്ച 12 കാരിയായ യോഗിത ദേശായിയെന്ന കുട്ടി സൂര്യാതാപം ഏറ്റുമരിച്ചിരുന്നു. പൈപ്പില്‍നിന്നും കുടിവെള്ളം ശേഖരിച്ചുവരുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























