ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
ഇന്ത്യയ്ക്ക് ദീർഘദൂര ക്രൂസ് കരയിലെ ആക്രമണത്തിനായി വികസിപ്പിച്ചെടുത്തതാണ്. വിക്ഷേപണത്തിനുശേഷം ഏതുദിശയിലേക്കും ഗതിമാറ്റി ശത്രുവിനെ തിരഞ്ഞുപിടിച്ച് പ്രഹരിക്കാൻ ശേഷിയുള്ള മിസൈലാണിത്. 1500 കിലോമീറ്ററാണ് പ്രഹരശേഷി.
ഒഡീഷ തീരത്തെ ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം. വേഗത, ലക്ഷ്യം കണ്ടെത്തിയുളള പ്രഹരം എന്നിവ കൃത്യമായിരുന്നു.
നിർണായക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലെ മിടുക്കും ദീർഘദൂര ആക്രമണത്തിലെ കൃത്യതയും മിസൈൽ പരീക്ഷണത്തിൽ വ്യക്തമായെന്ന് പ്രതിരോധ മന്ത്രാലയം. ഡി.ആർ.ഡി.ഒ ടീമിനെയും മറ്റ് പങ്കാളികളെയും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അഭിനന്ദിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























