ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...

ബംഗാൾ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് വിവരം. മംഗളൂരു സ്വദേശി സന്ദീപ് നായികാണ് കൊല്ലപ്പെട്ടതെന്ന് ബരുയിപൂർ പൊലീസ് ജില്ലാ എസ്പി പലാഷ് ധാലി ഐപിഎസ് . മരിച്ചത് മലയാളിയായ സന്ദീപ് നായർ എന്നയാളാണ് മരിച്ചതെന്ന് ആദ്യം പ്രചരിച്ചിരുന്നു .വിവരങ്ങൾ തേടാൻ ബംഗാൾ പൊലീസ് മംഗളൂരു പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു
കേരളത്തിൽ നിന്ന് കുൽതാലിയിലെ സങ്കിസഹാൻ പ്രദേശത്തേക്ക് ജോലിക്കായി വന്ന ആളാണെന്നും ഒരു പരിചയക്കാരൻറെ വീട്ടിൽ താമസിച്ചിരുന്നതായും പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. സംഭവ ദിവസം കൊല്ലപ്പെട്ട യുവാവ് പ്രാദേശിക മാർക്കറ്റിൽ പോയപ്പോൾ വഴിതെറ്റി. നാട്ടുകാർ ആരാണെന്ന് ചോദിച്ചപ്പോൾ അയാൾക്ക് ബംഗാളിയിൽ ഉത്തരം നൽകാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല.
ഇത് നാട്ടുകാർക്കിടയിൽ സംശയത്തിന് കാരണമായി, അയാൾ ഒരു കള്ളനാണെന്ന് കരുതി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ ജോയ്നഗർ-കുൽത്താലിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിൽ അഞ്ച് പേരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha

























