ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണം ഉത്സവ ബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള്‍ നേര്‍ന്നതുമായ രണ്ട് പോസ്റ്റുകളാണ് സി.എം.ഒ കേരളം എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായത്.
നീക്കം ചെയ്ത പോസ്റ്റുകള്‍ എതയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും എന്ത് കാരണത്താലാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് ഐ.ടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തതതില്‍ സംസ്ഥാന പൊലീസ് മേധാവി മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക പിഴവാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതിന് പിന്നിലെന്ന് മെറ്റ മറുപടി നല്‍കിയിരുന്നു. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയ്ക്കും മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും എ.ഐ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഉണ്ടായ സാങ്കേതിക പിഴവാണ് പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതിന് പിന്നിലെന്നും മെറ്റ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























