തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്

പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ വച്ചാണ് മുട്ടയേറുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് മുട്ടയെറിഞ്ഞതെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുട്ടയറുണ്ടായത്. തനിക്കെതിരായ മുട്ടയേറ് പോലീസിന്റെ സഹായത്തോടെ എന്ന് എംപി പറഞ്ഞു. നേരത്തെയും മഹുവാമൊയ്ത്രക്കെതിരെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ സമാനമായ മുട്ടയേറുണ്ടായിട്ടുണ്ട്.
തനിക്ക് നേരെയുള്ള മുട്ടയേറ് സ്വാതന്ത്ര്യ സമര സേനാനികള്‍ തങ്ങള്‍ക്ക് നേരെയുള്ള വെടിയുണ്ട നേരിട്ടത് പോലെ താനും നേരിട്ടെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് പരാമര്‍ശം. നേരത്തെ സമാന ആക്രമണം ഉണ്ടായപ്പോള്‍ സുരക്ഷ തേടി ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ രാജ്യത്തിനായി വെടിയുണ്ടകള്‍ നേരിട്ടിരുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഇത് ഓര്‍മ്മപ്പെടുത്തിയാണ് മഹുവാ മൊയ്ത്ര എംപി ഇന്ന് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha



























