മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...

പശ്ചിമ ബംഗാളിലെ പ്രക്ഷുബ്ധമായ ടീസ്റ്റ നദിയിൽ കനത്ത മലവെള്ളപ്പാച്ചിൽ. നദി മുറിച്ചുകടക്കുന്നതിനിടെ കൂട്ടത്തിൽ നിന്നും വേർപെട്ട്, ഒഴുക്കിൽപ്പെട്ട് പോയത് ജനിച്ചിട്ട് വെറും നാല് ദിവസം മാത്രം പ്രായമുള്ള ഒരു ആനക്കുട്ടി. മരണത്തോട് മല്ലടിച്ച് നാല് കിലോമീറ്ററോളം ഒഴുകിപ്പോയ ആ കുട്ടിയാനയെ, സ്വന്തം ജീവൻ പണയം വെച്ച് ഒരു ചെറുവഞ്ചിയിൽ പിന്തുടർന്ന് രക്ഷപ്പെടുത്തുകയായിരുന്നു രണ്ട് മത്സ്യത്തൊഴിലാളികൾ! വള്ളത്തിൽ വെച്ച് ആ കുട്ടിയാനയെ അവർ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ തരംഗമാവുകയാണ്.
വനംവകുപ്പിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ആനക്കുട്ടിയെ മണിക്കൂറുകൾക്കകം കാട്ടിലുള്ള അമ്മയാനയുടെ അരികിലേക്ക് തന്നെ സുരക്ഷിതമായി എത്തിച്ചു. മനുഷ്യത്വത്തിന്റെ വലിപ്പം കാട്ടിത്തന്ന ആ ധീരരായ മനുഷ്യർക്ക് സോഷ്യൽ മീഡിയയിൽ ലോകമെമ്പാടുനിന്നും കൈയടി ഉയരുകയാണ്.
https://www.facebook.com/Malayalivartha

























