Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്

02 NOVEMBER 2026 12:36 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാടിന് സ്വന്തമായി ഒരു സംസ്ഥാന പതാക വേണം! ഇന്ത്യൻ ദേശീയ പതാകയ്ക്ക് തുല്യമായ പ്രാധാന്യത്തോടെ തമിഴിന്റെ അഭിമാനവും സംസ്കാരവും ഉയർത്തിക്കാട്ടുന്ന പതാക വേണമെന്ന ആവശ്യവുമായി വിജയ് സർക്കാരിലെ മന്ത്രി രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയം പുതിയ വിവാദത്തിലേക്ക്. മുഖ്യമന്ത്രിയായ വിജയ് തന്നെ ആദ്യമായി ഈ പതാക ഉയർത്തണമെന്നും തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും പതാക പാറണമെന്നും മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഈ ആവശ്യത്തിനെതിരെ ബിജെപിയും ഡിഎംകെയും രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.

നവംബർ ഒന്നിന് ചെന്നൈയിൽ നടന്ന തമിഴ്‌നാട് ദിനാഘോഷ ചടങ്ങിലായിരുന്നു പൊതുമരാമത്ത്, കായിക വികസന വകുപ്പ് മന്ത്രി ആധവ് അർജുനയുടെ വിവാദ പ്രസംഗം. നിരവധി സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാകയുണ്ടെന്നും തമിഴ്‌നാടിന്റെ ഭാഷാപരവും സാംസ്കാരികവുമായ വ്യക്തിത്വം ഉയർത്തിക്കാട്ടാൻ സംസ്ഥാനത്തിനും ഒരു പതാക വേണമെന്നുമാണ് മന്ത്രി പറഞ്ഞത്. നവംബർ ഒന്നിനും ജൂലൈ 18-നും മുഖ്യമന്ത്രി വിജയ് ഈ പതാക ഉയർത്തണമെന്നും ഓരോ വീട്ടിലും പതാക ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പതാകയ്ക്ക് തുല്യമായ പ്രാധാന്യത്തോടെ തമിഴിന്റെ മഹത്വം വിളിച്ചോതുന്ന പതാകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായ വിമർശനമാണ് ഉയർത്തിയത്. ബിജെപി നേതാവ് വിനോജ് പി. സെൽവം, തമിഴ് സ്വത്വം നിലനിർത്താൻ പ്രത്യേക പതാകയുടെ ആവശ്യമില്ലെന്ന് പ്രതികരിച്ചു. ഇന്ത്യൻ ത്രിവർണ പതാകയ്ക്ക് കീഴിൽ നിൽക്കുന്നതുകൊണ്ട് തമിഴരുടെ വ്യക്തിത്വത്തിന് ഒരു കുറവും സംഭവിക്കുന്നില്ലെന്നും തമിഴ് സ്വത്വത്തെയും ഇന്ത്യൻ സ്വത്വത്തെയും പരസ്പരം മത്സരിക്കുന്നവയായി അവതരിപ്പിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ വിഘടനവാദ മനോഭാവത്തിന് വളംവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ബിജെപി മാത്രമല്ല, ഡിഎംകെയും ഈ വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് എന്ന പേര് സംസ്ഥാനത്തിന് ലഭിച്ച ചരിത്രവുമായി ബന്ധപ്പെട്ട ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്ന നിലപാടാണ് ഡിഎംകെ മുന്നോട്ടുവെക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രവും ഭാഷാപരമായ സ്വത്വവും ഉയർത്തിക്കാട്ടുന്നതിൽ പതാകയേക്കാൾ പ്രാധാന്യം ചരിത്രപരമായ ദിനങ്ങൾക്കാണെന്ന വാദവും രാഷ്ട്രീയ ചർച്ചകളിൽ ഉയരുന്നുണ്ട്.

എന്നാൽ തമിഴ്‌നാടിന് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതിന് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രമുണ്ട്. 1970-ൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരും തമിഴ്‌നാടിന് പ്രത്യേക സംസ്ഥാന പതാക വേണമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. അന്ന് തയ്യാറാക്കിയ മാതൃകയ്ക്ക് ചാരനിറത്തിലുള്ള പശ്ചാത്തലമായിരുന്നു. മുകളിൽ ഇടതുവശത്ത് ഇന്ത്യൻ ദേശീയ പതാകയും പ്രധാന ഭാഗത്ത് തമിഴ്‌നാടിന്റെ ക്ഷേത്രഗോപുര ചിഹ്നവും ഉൾപ്പെടുത്തിയിരുന്നു. കരുണാനിധി ഈ മാതൃക മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കേന്ദ്രസർക്കാരിന്റെ അനുമതി തേടുകയും ചെയ്തു. എന്നാൽ ആ ശ്രമം യാഥാർഥ്യമായില്ല.

ഇതിനിടെ അയൽസംസ്ഥാനമായ കർണാടകയിലും സംസ്ഥാന പതാകയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബെളഗാവി നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ഈ വിഷയം വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2018-ൽ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തും കർണാടകയ്ക്ക് പ്രത്യേക പതാക രൂപകൽപ്പന ചെയ്ത് കേന്ദ്രത്തിന്റെ അംഗീകാരം തേടിയിരുന്നു.

ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടന സംസ്ഥാനങ്ങൾക്ക് പ്രത്യേക പതാക ഉണ്ടാകുന്നത് വ്യക്തമായി നിരോധിക്കുന്നില്ല. എന്നാൽ ദേശീയ പതാകയുടെ പരമോന്നത ബഹുമാനവും പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തമിഴ്‌നാടിന്റെ പുതിയ ആവശ്യം രാഷ്ട്രീയത്തിനപ്പുറം നിയമപരമായും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. തമിഴ്‌നാടിന് സ്വന്തമായി ഒരു പതാക വേണമെന്നത് ഭാഷയുടെയും സംസ്കാരത്തിന്റെയും അഭിമാനത്തിന്റെ ഭാഗമാണോ? അതോ ദേശീയ ഐക്യത്തെക്കുറിച്ചുള്ള പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറക്കുന്നതാണോ? അരനൂറ്റാണ്ട് മുമ്പ് കരുണാനിധി മുന്നോട്ടുവെച്ചെങ്കിലും നടപ്പാകാതെ പോയ ആവശ്യം വിജയ് സർക്കാരിന്റെ കാലത്ത് യാഥാർഥ്യമാകുമോ? ഇനി അറിയേണ്ടത് മുഖ്യമന്ത്രിയുടെ നിലപാടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം  (4 minutes ago)

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!  (25 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു  (45 minutes ago)

മഴയും ഇടിമിന്നലും ശക്തമായ കാറ്റും... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. നവംബർ 5 വരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും  (1 hour ago)

സ്വർണവില വീണ്ടും മുകളിലേക്ക്! പവന് 1,02,400 രൂപ; വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി!  (1 hour ago)

നീറ്റ് പരീക്ഷാ പരിഷ്കാരത്തിനായി നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ കാലാവധി ജനുവരി വരെ ദീർഘിപ്പിച്ചു....  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... കാണാനുള്ള യുവാക്കളുടെ യാത്ര മരണത്തിലേക്കുള്ള യാത്രയായി  (1 hour ago)

ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബയ് വിടുന്നു, പകരമെത്തുന്നത് ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരൻ  (1 hour ago)

  ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി  (2 hours ago)

എന്തിനാണ് ഈ ക്രൂരത... അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് വരാമെന്ന് കരുതിയവർക്ക് കോളടിച്ചെങ്കിലും കൊള്ളയടി! വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതോടെ തലയിൽ കൈവച്ച് പ്രവാസികൾ, സ്വന്തം നാടും വീടും കുടുംബ  (2 hours ago)

യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷക്ക് അപേക്ഷിച്ചവർക്ക് തെറ്റ് തിരുത്താൻ അവസരം നൽകി എൻടിഎ  (2 hours ago)

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...  (2 hours ago)

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ  (2 hours ago)

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം  (3 hours ago)

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!  (3 hours ago)

Malayali Vartha Recommends