Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതിയ തൊഴിൽ സാധ്യതകളും സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി


പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..

'പോയത്ത് നമുക്കല്ലേ സാറേ'... തെളിവെടുപ്പിനിടെ നാട്ടുകാർ വളഞ്ഞിട്ടടിച്ചു..! ഉമര്‍ മുഖ്താര്‍ ലോക ഫ്രോഡ്;അഭിറാമിനെ കൊന്നത് ഇങ്ങനെ

03 NOVEMBER 2026 08:51 AM IST
മലയാളി വാര്‍ത്ത

More Stories...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ! എമർജൻസി ലാംപിൽ 102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ

ട്രാക്ക് അറ്റകുറ്റപ്പണി... വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ

പാങ്ങപ്പാറയിൽ കൊല ചെയ്യപ്പെട്ട അഭിരാമും സുഹൃത്തുക്കളും മുൻപും പാങ്ങപ്പാറ കമുകി‍ൻകോട് ക്ഷേത്രത്തിനു സമീപത്ത് എത്തിയിട്ടുണ്ടെന്ന് നാട്ടുകാർ. ഞായറാഴ്ച വൈകിട്ട് നാലിനും അഭിരാമും സുഹൃത്തുക്കളും ഇവിടെ എത്തിയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. പ്രധാന റോഡിൽ നിന്ന് മീറ്ററുകൾ മാറിയാൽ ആരുടെയും ശ്രദ്ധ പതിയാത്ത സ്ഥലത്താണ് അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള പതിനേഴുകാരനുമായി പൊലീസ് ഇവിടെ എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്.

അറസ്റ്റിലായ പ്രതികളെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസിനോട് കയർക്കുന്ന ആൾക്കൂട്ടം.
അഭിരാമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പൊലീസ് ജീപ്പ് തടഞ്ഞു; സഹായി മോഷണക്കേസുകളിൽ പ്രതി
തിരുവനന്തപുരം ∙ അഭിരാം കൊല്ലപ്പെട്ട കേസിൽ പിടിയിലായ പതിനേഴുകാരനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു കൊണ്ടുവരുന്നതിനിടെ ശ്രീകാര്യം പൊലീസ് സ്റ്റേഷനു മുന്നിൽ നാടകീയ സംഭവങ്ങൾ. അഭിരാമിനെ കാണാനില്ലെന്നു പരാതി നൽകിയപ്പോൾ കാര്യമായ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പൊലീസ് ജീപ്പ് തടഞ്ഞു. പൊലീസ് ലാത്തിവീശി ആൾക്കാരെ വിരട്ടിയോടിച്ച ശേഷമാണു കസ്റ്റഡിയിലുള്ളയാളെ കൊണ്ടുപോയത്.

അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പാങ്ങപ്പാറ കമുകി‍ൻകോട് ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്നു കണ്ടെടുത്തതു മുതൽ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിസരം സംഘർഷാവസ്ഥയിലായിരുന്നു. അഭിരാമിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് മധുകുമാർ പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായി തിരച്ചിൽ നടത്തിയില്ലെന്നായിരുന്നു ആരോപണം. ഇതു ചോദ്യംചെയ്തപ്പോൾ ‘എന്നാൽ നിങ്ങൾ പോയി അന്വേഷിക്കൂ...’ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. ഇതാണു പ്രതിഷേധത്തിനു കാരണം. ഇപ്പോൾ അറസ്റ്റിലായ പ്രതിയെ ചോദ്യംചെയ്യലിനു വേണ്ടി ആദ്യം സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം പൊലീസ് വിട്ടയച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. സഹായിയായി എത്തിയ ഉമർ മോഷണമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.


പ്രതിയെ രാത്രി എട്ടരയോടെ സ്റ്റേഷനു പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം നടന്നില്ല. ഒൻപതരയോടെ കൂടുതൽ പൊലീസ് എത്തി. സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണയും സ്ഥലത്തെത്തി. ശക്തമായ പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും പ്രതിയുമായി ജീപ്പ് മുന്നോട്ടെടുക്കാനായില്ല. ഒടുവിൽ, ലാത്തിവീശി പ്രതിഷേധക്കാരെ വിരട്ടിയോടിച്ച ശേഷമാണു പ്രതിയുമായി പൊലീസ് കൃത്യം നടത്തിയ സ്ഥലത്തേക്കു തിരിച്ചത്. വി.മുരളീധരൻ എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതി വിലയിരുത്തി. എന്നാൽ, പരാതി ലഭിച്ചയുടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും അഭിരാമിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസ്സിലാക്കാൻ ശ്രമം തുടങ്ങിയെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.

 

 

അക്രമത്തിലേക്കു നയിച്ചത് പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമെന്നു സൂചന
തിരുവനന്തപുരം ∙ അച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് അഭിരാമിന്റെ താമസം. അമ്മയും സഹോദരിയും വിദേശത്താണു ജോലി ചെയ്യുന്നത്. അഭിരാമും പെൺസുഹൃത്തും തമ്മിൽ സമൂഹമാധ്യമത്തിലൂടെ നടത്തുന്ന ചാറ്റുകൾ പെൺകുട്ടിയുടെ സുഹൃത്തായ പതിനേഴുകാരനും കാണാറുണ്ടെന്നും ഇയാളുടെ ഫോണിലും ഈ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെന്നുമാണു വിവരം. പെൺസുഹൃത്തിന്റേതെന്ന രീതിയിൽ അഭിരാമിനു ലഭിച്ച സന്ദേശങ്ങൾ പ്രതിയാണ് അയച്ചതെന്നുമാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..  (5 minutes ago)

സങ്കടമടക്കാനാവാതെ... തെലങ്കാനയിലെ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം...  (13 minutes ago)

അമേരിക്കയിൽ ട്രംപിന് അഗ്നിപരീക്ഷ! ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവിധി ഇന്ന്; കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ, റിപ്പബ്ലിക്കൻ ഭൂരിപക്ഷം തകർന്നാൽ ട്രംപിന്റെ ഭരണത്തിന് വൻ തിരിച്ചടി!  (15 minutes ago)

അമേരിക്കയുടെ മിന്നലാക്രമണം ഇറാന്റെ ഖേഷം ദ്വീപിൽ! ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ മിസൈൽ ഭീഷണി തടയാനെന്ന് യുഎസ്, നയതന്ത്ര ചർച്ചകൾക്കിടയിലെ സൈനിക നീക്കം ആശങ്കയാകുന്നു  (38 minutes ago)

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി  (55 minutes ago)

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...  (55 minutes ago)

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു  (1 hour ago)

'പോയത്ത് നമുക്കല്ലേ സാറേ'... തെളിവെടുപ്പിനിടെ നാട്ടുകാർ വളഞ്ഞിട്ടടിച്ചു..! ഉമര്‍ മുഖ്താര്‍ ലോക ഫ്രോഡ്;അഭിറാമിനെ കൊന്നത് ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍...  (1 hour ago)

തെക്കേ ഇന്ത്യയെ വിറപ്പിച്ച് മുറസു ചുഴലിക്കാറ്റ് കരതൊട്ടു! മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; തമിഴ്‌നാട്ടിലും കനത്ത മഴ, കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ  (1 hour ago)

പണമിടപാടുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ! എമർജൻസി ലാംപിൽ 102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി... വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ  (2 hours ago)

തിരുഃ ഹോട്ടൽ മുറിയിൽ വച്ചു സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും, 50000/- രൂപ പിഴയും,  (2 hours ago)

Malayali Vartha Recommends