ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു മരണം.... നിരവധി പേർക്ക് പരുക്ക്

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തെഹ്രി ഗർവാൾ ജില്ലയിലാണ് അപകടം ഉണ്ടായത്. 35 ഓളം യാത്രക്കാരുമായി പോയ ബസ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് .
വിവരം അറിഞ്ഞ് ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുപതോളം പേരെ പുറത്തെത്തിച്ചതായും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ . ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha

























