Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇന്ന് ലോക പുകയില വിരുദ്ധദിനം

31 MAY 2016 02:52 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

മെയ് 31 ആയ ഇന്ന് ലോക പുകയില വിരുദ്ധദിനം. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പുകയില നിയന്ത്രണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം പുകയിലജന്യ രോഗങ്ങളും തന്മൂലമുണ്ടായേക്കാവുന്ന മരണങ്ങളും തടയുക എന്നതാണ്. പുകയിലയുടെ ഉപയോഗം തടയുന്നതിനും ഈ ശീലത്തിന് അടിമപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള അടിയന്തര നടപടികളിലൂടെ മാത്രമേ ഈ ലക്ഷ്യം സാധ്യമാവുകയുള്ളൂ.

ഇത്തരം നടപടികള്‍ തീര്‍ച്ചയായും പുകയിലക്കമ്പനികളുടെയും അനുബന്ധമേഖലകളുടെയും താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാകുമെന്നതില്‍ സംശയമില്ല. ആയതുകൊണ്ടുതന്നെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് ഇവയെ അതിജീവിക്കാനുള്ള വിപണനതന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയാണ് പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെയും അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. 

ആഗോളതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരുടെ മരണഹേതുവാകുന്നതും എന്നാല്‍ തടയപ്പെടാവുന്നതുമായ മാരകവിപത്താണ് പുകയിലജന്യരോഗങ്ങള്‍. വര്‍ഷംതോറും ആറ് ദശലക്ഷം ആളുകളുടെ മരണത്തിന് ഇത് കാരണമാവുന്നു. ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളില്‍ ഏറിയപങ്കും വികസ്വര രാഷ്ട്രങ്ങളിലാണ്. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2030ഓടെ മരണനിരക്ക് എട്ട്ദശലക്ഷം കവിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2003ല്‍ നടന്ന കണ്‍വെന്‍ഷന്‍ അന്തര്‍ദേശീയ തലത്തില്‍ പുകയില ഉപയോഗ നിയന്ത്രണം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുകയുണ്ടായി. ഈ രേഖ ഏറ്റവുമാദ്യം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. 2010ല്‍ പൂര്‍ത്തിയായ സര്‍വേ ഫലമനുസരിച്ച് ഏകദേശം 275 ദശലക്ഷം ഇന്ത്യക്കാര്‍ പുകയില ഉപയോഗിക്കുന്നു. പുരുഷന്മാരില്‍ 48 ശതമാനവും സ്ത്രീകളില്‍ 20 ശതമാനവുമാണ് ഇതിന്റെ തോത്. പുകവലിക്കാരുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടുപിറകെയാണ് നമ്മുടെ സ്ഥാനം. 19 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ മൂന്നിലൊരാള്‍ പുകയില ഉപഭോക്താവാണ്.

പ്രതിവര്‍ഷം 10 ലക്ഷം ഇന്ത്യക്കാര്‍ പുകയിലജന്യ രോഗങ്ങളാല്‍ മരിക്കുന്നു. ഒരു സിഗരറ്റോ ബീഡിയോ എരിയുമ്പോഴുണ്ടാകുന്ന പുകയില്‍ നാലായിരത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കാന്‍സറിന് കാരണമായേക്കാവുന്ന അറുപതില്‍പ്പരം വസ്തുക്കള്‍ ഇതില്‍പ്പെടുന്നു. വാതകരൂപത്തിലുള്ള ചില ഘടകങ്ങള്‍ ശ്വസന നാളികളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ക്രമേണ വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, വലിവ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ശ്വാസകോശാര്‍ബുദങ്ങളില്‍ 95 ശതമാനം പുകവലിമൂലമുണ്ടാകുന്നവയാണ്. ഇത് കൂടാതെ വായ, തൊണ്ട, മൂത്രസഞ്ചി, വൃക്ക, ആമാശയം എന്നിവയെ ബാധിക്കുന്ന കാന്‍സറിനും പ്രധാനകാരണം പുകയിലയുടെ ഉപയോഗമാണ്. ആധുനികസമൂഹം ഏറെ ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ മുഖ്യകാരണവും പുകവലിയാണ്. ഒരാളുടെ പുകവലി ആ വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബാംഗങ്ങളെക്കൂടി ബാധിക്കുന്നുവെന്നത് പലരും മനസ്സിലാക്കിയിട്ടില്ല. സിഗരറ്റോ ബീഡിയോ എരിയുമ്പോള്‍ പുകവലിക്കാരന്‍ ഉള്ളിലേക്കെടുക്കുന്ന പുകയേക്കാള്‍ കൂടിയ അളവ് പരിസരത്ത് വ്യാപിക്കുന്നു. ഇത് ശ്വസിക്കാനിടവരുന്നവര്‍ക്ക് അവരുടേതല്ലാത്ത കുറ്റംകൊണ്ട് മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങളെല്ലാംതന്നെ ഉണ്ടാകുന്നു.

ഒരു വ്യവസായം എന്ന നിലയില്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക പുകവലിജന്യരോഗങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി ചെലവിടേണ്ടിവരുമെന്ന യാഥാര്‍ഥ്യം കണക്കിലെടുത്ത് ഈ വിപത്തിനെതിരെയുള്ള യജ്ഞത്തില്‍ ഓരോ വ്യക്തിയും പങ്കാളിയാകേണ്ടതാണ്. പുകവലി വിമുക്തമായ ഒരു നല്ല നാളേയ്ക്കു വേണ്ടി നമുക്ക് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (4 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (11 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (21 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (33 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (41 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

Malayali Vartha Recommends