വിവാഹ പിറ്റേന്ന് വധു കന്യകയല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം നല്‍കി

കാലം മാറിയിട്ടും മാറാത്ത മനുഷ്യരും ആചാരങ്ങളും. കന്യാചര്‍മ്മവും രക്തക്കറയുമൊക്കെ ഇപ്പോഴും കന്യകാത്വത്തിന്റെ തെളിവായി സ്വീകരിക്കുന്ന സമൂഹങ്ങള്‍ നമുക്കിടയിലുണ്ടെന്നത് അവിശ്വസനീയമായി തോന്നാം. എന്നാല്‍, നാസ്സിക്കിലെ നാട്ടുകൂട്ടത്തിന് അതൊക്കെ പ്രധാനമാണ്. ആദ്യരാത്രിയില്‍ വധുവുമായി ബന്ധപ്പെട്ടപ്പോള്‍ ബെഡ്ഷീറ്റില്‍ രക്തം കണ്ടില്ലെന്ന പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് നാട്ടുകൂട്ടം അതംഗീകരിച്ചുനല്‍കുകയും ചെയ്തു.
കന്യകാത്വ പരിശോധനയില്‍ യുവതി പരാജയപ്പെട്ടെന്നും വിവാഹ മോചനം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. മെയ് 22നായിരുന്നു വിവാഹം. ആദ്യരാത്രിയില്‍ ഉപയോഗിക്കുന്നതിനായി നാട്ടുകൂട്ടം യുവാവിന് ഒരു വെള്ള വിരി നല്‍കുകയും ചെയ്തു. ആദ്യരാത്രിക്കുശേഷം ഈ ഷീറ്റ് തിരിച്ചുനല്‍കണമെന്നും ജാതിയുടെ അടിസ്ഥാനത്തിലുള്ള നാട്ടുകൂട്ടം ആവശ്യപ്പെട്ടിരുന്നു.
പിറ്റന്ന് ഷീറ്റുമായി നാട്ടുകൂട്ടത്തിന് മുന്നിലെത്തിയ യുവാവ് അതില്‍ രക്തക്കറയില്ലെന്ന് കാണിച്ചു. ഇതോടെ വധു കന്യകയായിരുന്നില്ലെന്ന് പ്രഖ്യാപിച്ച നാട്ടുകൂട്ടം ബന്ധം വേര്‍പെടുത്താനുള്ള അനുമതിയും നല്‍കി. ഗള്‍ഫില്‍ അറബികള്‍ക്കിടില്‍ ഈ വിശ്വാസം ശക്തമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















