ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാര്‍, 36 പേരെ വെറുതെ വിട്ടു

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി. കുറ്റാരോപിതരില്‍ 36 പേരെ വെറുതെ വിട്ടു. അഹമ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി.ദേശായിയാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പറയുന്നത്. ശിക്ഷ ജൂണ്‍ ആറിന് പ്രഖ്യാപിക്കും.
പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പേര്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. കേസില്‍ 338 പേരെ കോടതി വിസ്തരിച്ചു. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗയില്‍ നടന്നത്.
സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി മേയ് 31നകം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
29 ബംഗ്ലാവുകളും 10 അപാര്‍ട്‌മെന്റുകളുമടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ് താമസിച്ചിരുന്നത്. ഗോധ്ര തീവെപ്പിന് പിന്നാലെ 2002 ഫെബ്രുവരി 28 നാണ് 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊല നടത്തിയത്. മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫരി അക്രമികളില്‍ നിന്ന് രക്ഷതേടി രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോണ്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് 14 വര്‍ഷങ്ങളായി നിയമയുദ്ധം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















