അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയ യുവതി മൂന്നു വര്‍ഷം കൊണ്ട് കമ്പനിയില്‍ നിന്നും തട്ടിയെടുത്തത് 16 കോടി രൂപ

സൗത്ത് മുംബൈയിലെ മഹാലക്ഷ്മി റോപ് വര്‍ക്‌സ് കമ്പനിയില്‍ നിന്നും മൂന്നു വര്‍ഷം കൊണ്ട് പതിനാറു കോടി രൂപ അനധികൃതമായി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കമ്പനിയിലെ അസിസ്റ്റന്റ് അക്കൗണ്ടന്റ് ആയ വൃശാലി സച്ചിന്‍ ബമാനയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷങ്ങളിലായി എട്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് യുവതി പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ആ അക്കൗണ്ടുകളാകട്ടെ യുവതിയുടെ ഭര്‍ത്താവ്,അച്ഛന്‍,അമ്മ,കസിന്‍സ് എന്നിവരുടേതാണ്.
കമ്പനിയുടെ ഫയല്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തിയാണ് യുവതി പണത്തട്ടിപ്പ് നടത്തിയിരിക്കുന്നത്. 2008 ഫെബ്രുവരി മുതലാണ് വൃശാലി ഈ കമ്പനിയില്‍ ജോലിക്ക് കയറിയത്. കമ്പനിയുടെ 2013 മുതല്‍ 2016 വരെയുള്ള വാര്‍ഷിക റിപ്പോര്‍ട്ട് മീറ്റിങ്ങിലാണ് കള്ളി വെളിച്ചത്തായത്. വൃശാലിയും ആ മീറ്റിംഗ് സമയത്ത് അവിടെ സന്നിഹിതയായിരുന്നു. പണയിടപാടുകളെ കുറിച്ച് കമ്പനി ഡയറക്ടര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പരുങ്ങുകയായിരുന്നു വൃശാലി. വാഷ് റൂമില്‍ പോയിവരാം എന്ന് പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു വൃശാലി.
എ.ടി.എം വഴിയാണ് കൂടുതല്‍ പണവും വൃശാലി എടുത്തിരിക്കുന്നത്. മഹാലക്ഷ്മി റോപ് വര്‍ക്‌സ് ഡയറക്ടര്‍ ജയന്ത് ഉപാധ്യായ കൊടുത്ത പരാതിയിന്മേല്‍ ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 408 പ്രകാരമാണ് യുവതിയ്ക്കുമേല്‍ കേസ് എടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















