പൊളിറ്റിക്കല്‍ സയന്‍സ് പാചകം പഠിപ്പിക്കുന്ന വിഷയമാണ്; ബീഹാറിലെ പ്ലസ് ടു ഒന്നാം റാങ്കുകാരി പറയുന്നു

സ്‌കൂളിന്റെ പടി കാണാത്തവര്‍ക്കും റാങ്ക് അതും ഒന്നാം റാങ്ക്. റോഡില്‍ക്കൂടി നടന്നവര്‍ക്കും റാങ്ക് കിട്ടിയതോടെ പരീക്ഷ വിവാദത്തിലായിരിക്കുകയാണ്. പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ പാചകം പഠിപ്പിക്കുന്ന വിഷയമാണ്. പറയുന്നത് മറ്റാരുമല്ല, ബീഹാറില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഏറ്റവുമധികം മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനക്കാരിയായ റൂബി റായ്. ജലവും എച്ച്2ഒയും തമ്മിലുള്ള ബന്ധവും ഈ ഒന്നാം റാങ്കുകാരിക്ക് അറിയില്ല. പ്രാദേശിക ചാനലുകളുടെ ക്യാമറയ്ക്ക് മുന്നിലാണ് ഒന്നാം റാങ്കുകാരി അടക്കമുള്ള മുന്‍ റാങ്കുകാര്‍ അബദ്ധം വിളമ്പിയത്.
ഒന്നാം റാങ്കുകാര്‍ തന്നെ അബദ്ധം പറഞ്ഞ സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ്. റൂബി റായ് അടക്കമുള്ള മുന്‍നിര റാങ്കുകാര്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. പതിനഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയില്‍ വ്യാപക കൃത്രിമത്വം നടന്നതായി സംശയമുണ്ടെന്ന് ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി പറഞ്ഞു. ആള്‍മാറാട്ടം നടക്കുകയോ പരീക്ഷയ്ക്ക് ശേഷം ശരി ഉത്തരങ്ങള്‍ എഴുതി പേപ്പറുകള്‍ പകരം വയ്ക്കുകയോ ചെയ്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബീഹാറില്‍ പരീക്ഷാ ഹാളിന്റെ ജാലകത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള സൗകര്യം രക്ഷിതാക്കള്‍ ചെയ്തു കൊടുക്കുന്നതിന്റെ ഫോട്ടോ വൈറലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















