അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍, ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പൊലീസ് പണി മുടക്കുന്നു

സമരങ്ങളെ അടിച്ചു തകര്‍ക്കുകയും,കണ്ണീര്‍ വാതകം പ്രയോഗിച്ച് സമര പോരാളികളെ തുരത്തുകയും ചെയ്യുന്ന നിയമപാലകര്‍ തന്നെ സമരമുഖത്തേക്ക് ഇറങ്ങുന്നു. അഖില കര്‍ണ്ണാടക പോലീസ് സംഘ് .ആണ് വരുന്ന ജൂണ്‍ നാലിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
90% പോലീസുകാരും എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ട സാഹചര്യം ആണു ഇപ്പോള്‍ നിലവിലുള്ളത്. 73 % പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ലീവ് പോലും കിട്ടാത്ത സാഹചര്യം കൂടാതെ, അനുവദിച്ചിരിക്കുന്ന അവധി ദിവസങ്ങളില്‍ പോലും അധിക ജോലിക്കായി പോലീസുകാരെ ഡ്യൂട്ടിക്ക് നിയമിക്കുന്നതും പതിവാണ്. എന്നാല്‍ ജോലിക്ക് അനുസരിച്ചുള്ള ശമ്പള പരിഷ്‌ക്കരണത്തിനോ, മറ്റു പ്രശ്‌നങ്ങള്‍ക്കോ പരിഹാരം കാണാന്‍ ഗവണ്‍മെന്റ് അധികൃധര്‍ തൈയാറാകാത്ത സാഹചര്യത്തിലാണ് പോലീസുകാര്‍ സമരത്തിനിറങ്ങുന്നത്.
എന്നാല്‍ നിലവില്‍ പൊലീസിനു സമരം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും അനാവശ്യമായ കാരണങ്ങള്‍ പറഞ്ഞ് സമരത്തിനിറങ്ങുന്നത് ശരിയല്ലെന്നും.എല്ലാ പ്രശ്‌നങ്ങള്ക്കും പരിഹാരം കാണാന്‍ ഗവണ്‍മെന്റ് തൈയാറാണെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















