അമ്മയ്ക്കും മകള്‍ക്കും കാമുകന്‍ ഒരാള്‍, അവസാനം സംഭവിച്ചത്

പതിനേഴുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും, അമ്മയുടെ ഫേസ്ബുക്ക് കാമുകനും അറസ്റ്റില്‍. ആത്മഹത്യയെന്ന് വിശ്വസിച്ചിരുന്ന മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്.പഞ്ചാബിലെ അബോഹാര്‍ നഗരത്തിലാണ് സംഭവം. മെയ് 24ന് മകള്‍ ദിക്ഷ ആത്മഹത്യ ചെയ്തതായി മഞ്ജു വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്.
സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിക്ഷയെ അപ്പോള്‍ കണ്ടെത്തിയത്.പിതാവിന്റെ മരണശേഷം സ്വത്തുക്കള്‍ നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് മഞ്ജു പോലീസിനെ ധരിപ്പിച്ചു. ദിക്ഷയുടെ കൈപ്പത്തിയ്ക്ക് താഴെയായി 'വിജയ്' എന്ന് കുത്തി വെച്ചിരുന്നു. ഒപ്പം ഒരു ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ അമ്മ മഞ്ജുവിന് സോനുവുമായുണ്ടായിരുന്ന ബന്ധമാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
പഞ്ച്പീര്‍ സ്വദേശിയായ മഞ്ജുവും, അവരുടെ കാമുകന്‍ വിജയ് കുമാര്‍ (സോനു)എന്നിവരാണ് അറസ്റ്റിലായത്. 2015 ഒക്ടോബറിലാണ് സൗദിയിലുള്ളലായിരുന്ന വിജയിയെ ഫേസ്ബൂക്കിലൂടെ മഞ്ജു പരിചയപ്പെടുന്നത്. പിന്നീട് സൌഹൃദം വളര്‍ന്നു പ്രണയമായിത്തീരുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെത്തിയ വിജയ് അബോഹാറിലുള്ള മഞ്ജുവിന്റെ വീട്ടില്‍ താമസമാക്കുകയായിരുന്നു. തുടര്‍ന്ന് ദിക്ഷയുമായും വിജയ് ബന്ധം വളര്‍ത്തിയെടുത്തു. എന്നാല്‍ തന്റെ അമ്മയുമായി വിജയ്ക്കുള്ള അടുപ്പത്തെ കുറിച്ച് ദിക്ഷ അറിഞ്ഞപ്പോള്‍ അമ്മയും മകളുമായി വിജയെ വിവാഹം ചെയ്യുന്നതിനായി തര്‍ക്കമുണ്ടായി.
വിജയോടുള്ള തന്റെ ഇഷ്ടം തെളിയിക്കാന്‍ വേണ്ടി ദിക്ഷ അയാളുടെ പേര് കയ്യില്‍ കൊത്തി.ഇത് കൂടി കണ്ട മഞ്ജു മകളെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രക്ഷപ്പെടാനായി മഞ്ജുവും, വിജയും ചേര്‍ന്നാണ് മൃതദേഹം ഫാനില്‍ കേട്ടിത്തൂക്കിയത്. വിജയ് ആണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















