അമ്മയും മകളും ഫെയ്‌സ്ബുക്കിലൂടെ ഒരാളെ പ്രേമിച്ചു, കാമുകന് വേണ്ടി അമ്മ മകളെ കൊന്നു

സ്‌നേഹിച്ച യുവാവിനെ സ്വന്തമാക്കാനായി അമ്മ സ്വന്തം മകളെ കൊന്നു. പഞ്ചാബിലെ അബൊഹറിലാണ് സംഭവം. പഞ്ച്പീറില്‍ താമസിക്കുന്ന മഞ്ചുവിനെയും കാമുകന്‍ വിജയ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മകള്‍ ആത്മഹത്യ ചെയ്‌തെന്ന് അമ്മ മഞ്ചു പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് . പൊലീസ് വീട്ടിലെത്തിയപ്പോള്‍ 17കാരിയായ ദിക്ഷയുടെ മൃതദേഹം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അച്ഛന്റെ മരണ ശേഷം സ്വത്ത് വിഹിതം നല്‍കാന്‍ ബന്ധുക്കള്‍ തയാറാകാതിരുന്നതിനാല്‍ മകള്‍ ആത്മഹത്യ ചെയ്‌തെന്നാണ് അമ്മ മഞ്ചു പോലീസിനു മൊഴി നല്കിയത്.
ദക്ഷയുടെ മൃതദേഹം പരിശോധിച്ച പൊലീസ് കൈയ്യില്‍ വിജയ് എന്നെഴുതിയിരിക്കുന്നത് കണ്ടു. മൂര്‍ച്ചയുള്ള വസ്തു കൊണ്ട് കുതതിമുറിച്ച് എഴുതിയ നിലയിലായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ദിക്ഷ യുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തുകയായിരുന്നു.
2015 ഒക്ടോബറില്‍ സോനു എന്നു വിളിക്കുന്ന വിജയ് കുമാര്‍ മഞ്ചുവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, തുടര്‍ന്ന് മഞ്ചുവുമയി പ്രണയത്തിലുമായി. ഡിസംബറില്‍ ഇന്ത്യയിലെത്തിയ വിജയ് മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ മഞ്ചുവിന്റ മകള്‍ ദിക്ഷയുമായും ഇയാള്‍ ബന്ധമുണ്ടാക്കിയെടുത്തു. അമ്മയും മകളും പരസ്പരം അറിയാതെയായിരുന്നു ഇരുബന്ധങ്ങളും വിജയ് മുന്നോട്ടുകൊണ്ടുപോയത്
ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയിയെ കണ്ട ദിക്ഷ അമ്മയോട് വഴക്കിട്ടു.കാമുകനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ ദിക്ഷ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കൈത്തണ്ടയില്‍ കാമുകന്റെ പേരെഴുതി.ഇത് കണ്ട് ദേഷ്യം സഹിക്കാന്‍ കഴിയാതെ മഞ്ചു ദിക്ഷയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പാക്കുന്നതിനായി കഥ മെനഞ്ഞതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതും വിജയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















