അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്ന് മാറ്റണമെന്ന് വി.കെ സിംഗ്

ഡല്‍ഹിയില്‍ അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്ന് മാറ്റണമെന്ന് കേന്ദ്ര സഹമന്ത്രി വി.കെ സിംഗ്. രാജ്യത്തെ അടിമകളാക്കിയവരെയോ അടിമകളാക്കിയവര്‍ക്കെതിരെ പേരാടിയവരെയാണോ ആദരിക്കേണ്ടത് എന്ന് നാം തീരുമാനിക്കേണ്ടതുണ്ട് എന്നും വി.കെ സിംഗ് പറഞ്ഞു. അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വി.കെ സിംഗ് ആവശ്യപ്പെട്ടത്. രാജ്യത്തിന് മുന്നോട്ട് പോകണമെങ്കില്‍ പ്രീണന നയങ്ങള്‍ ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണാധികാരികളും മുഗള്‍ ഭരണാധികാരികളും ഒരുപോലെ ആയിരുന്നു. മുഗള്‍ ഭരണാധികാരികള്‍ മുസ്ലീം രാഷ്ട്രമായാണ് ഇന്ത്യ ഭരിച്ചതെന്നും വി.കെ സിംഗ് കുറ്റപ്പെടുത്തി. അക്ബര്‍ റോഡിന്റെ പേര് മാറ്റി മഹാറാണ പ്രതാപ് റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് തനിക്ക് നേരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.അക്ബര്‍ മഹാനാണെന്നാണ് തന്നോട് ഒരു വിഭാഗം പറഞ്ഞത്. എന്നാല്‍ മഹാറാണ പ്രതാപ് ആണ് ചരിത്രത്തിലെ മഹാനെന്നും അദ്ദേഹം36 സമുദായങ്ങളെ യോജിപ്പിച്ച വ്യക്തിയാണെന്നും വി.കെ സിംഗ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















