വാക്കേറ്റം പരിഹരിക്കാനെത്തിയ പോലീസ് ഞെട്ടിപ്പോയി... വഴക്കുണ്ടാക്കിയത് വന്‍ കിഡ്‌നി റാക്കറ്റ്; ഡോക്ടറും അറസ്റ്റില്‍

ന്യൂഡല്‍ഹിയിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയില്‍ വച്ചുണ്ടായ ചെറിയ തര്‍ക്കം പരിഹരിക്കാനെത്തിയതാണ് പോലീസ്. എന്നാല്‍ അവസാനം പിടിയിലായത് വന്‍ കിഡ്‌നി റാക്കറ്റ്. സംഭവത്തില്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറും മദ്ധ്യവയസ്‌ക്കാരായ മൂന്ന് പേര്‍ അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ മുതിര്‍ന്ന നെഫ്രോളജിസ്റ്റ് ഡോ: അശോക് ശരണും പിടിയിലായവരില്‍ പെടുന്നു. വിവിധ ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ളവരെ അപ്പോളോ ആശുപത്രിയില്‍ കിഡ്‌നി വില്‍പ്പനയ്ക്കായി ദുരുപയോഗം ചെയ്യുന്നതായി പോലീസ് കണ്ടെത്തി. സരിതാ വിഹാര്‍ സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് കുറ്റവാളികളെ ചോദ്യം ചെയ്തു വരികയാണ്. ദരിദ്രര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ നിന്നും കിഡ്‌നി വില്‍പ്പനയ്ക്കായി ഇടനിലക്കാര്‍ ആളെ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ എത്തിച്ച് നിര്‍ബ്ബന്ധിതമായി കിഡ്‌നി എടുക്കുന്നതുമാണ് പതിവ്.
കിഡ്‌നി വിറ്റ കാശിനെ ചൊല്ലി ഇടനിലക്കാരനും ദാതാവും തമ്മില്‍ നടന്ന തര്‍ക്കം വാക്കേറ്റമുണ്ടായപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചു. തുടര്‍ന്ന് ഇരുവരേയും സ്‌റ്റേഷനില്‍ കൊണ്ടുപോയി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്്. കിഡ്‌നി വിറ്റ സ്ത്രീയ്ക്ക് നല്‍കാമെന്ന് പറഞ്ഞതിന്റെ നേര്‍ പകുതി തുക മാത്രമാണ് നല്‍കിയത്. ഈ കാരണത്തിലായിരുന്നു തര്‍ക്കം. അവയവദാനത്തിനായി വ്യക്തമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ടെന്നിരിക്കെ അവയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു നിര്‍ബ്ബന്ധിത അവയവദാനങ്ങള്‍ അപ്പോളോ ആശുപത്രിയില്‍ നടന്നിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















