ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണ്‍ ബന്ധം മഹാരാഷ്ട്രയിലെ പ്രമുഖ ബി.ജെ.പി നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് ഖഡ്‌സൈ രാജിവച്ചു.

ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പ്രമുഖ ബി.ജെ.പി നേതാവും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് ഖഡ്‌സൈ രാജിവച്ചു. ശനിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.
ദാവൂദിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഖഡ്‌സെയുടെ മൊബൈലിലേക്ക് കോള്‍ വന്നുവെന്നായിരുന്നു ഖഡ്‌സെക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.ഗുജറാത്തുകാരനായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ പാക് ടെലിഫോണ്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറിയാണ് വിവരം ചോര്‍ത്തിയത്.സര്‍ക്കാര്‍ ഭൂമി നിസാരവിലയ്ക്ക് ഭാര്യയും മരുമകന്റെയും പേരില്‍ വാങ്ങിയതും വിവാദമായി, 40 കോടി രൂപ വിലമതിക്കുന്ന പൂനെയിലെ മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ ഭൂമിയാണ് ഖഡ്‌സെ കുടുംബം 3.75 കോടിക്ക് സ്വന്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് ഖഡ്‌സെയുടെ അനുയായി പണം തട്ടിയെടുത്തതും വന്‍ വിവാദത്തിനു തിരി കൊളുത്തിയിരുന്നു.
ഖഡ്‌സെയ്‌ക്കെതിരൊയ ആരോപണങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ഖഡ്‌സെയോട് വിശദീകരണം തേടിയിരുന്നു. മന്ത്രിയുടെ കാര്യത്തില്‍ നടപടി വേണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിനും ഷാ നിര്‍ദേശം നല്‍കിയിരുന്നു. ആരോപണങ്ങള്‍ മഹാരാഷ്ട്രയിലെ ബി.ജെ.പിശിവസേന സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ച സാഹചര്യത്തില്‍ കഡ്‌സയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം മഹാരാഷ്ട്ര ഘടകത്തെ അറിയിക്കുകയായിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















