തരുണ്‍ തേജ്‌പാലിനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചക്കേസില്‍ തെഹല്‍ക്ക പത്രധിപരായിരുന്ന തരുണ്‍ തേജ്‌പാലിനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ നിര്‍ദേശം നല്‍കി.
അതേസമയം കേസില്‍ ഉടന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഗോവ പോലീസ് തരുണിന് സമന്‍സ് അയച്ചിട്ടുണ്ട്. കൂടാതെ തേജ്‌പാല്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ പോലീസ് തുറമുഖങ്ങളിലും,വീമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കമണമെന്ന തേജ്പാലിന്റെ ആവശ്യം തള്ളിയാണ് വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയത്.
തരുണ്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ജൂനിയര്‍ മാധ്യമപ്രവര്‍ത്തക നവംബര്‍ 18നാണ് തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് പരാതി നല്‍കിയത്. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിനിടെയാണ് തനിക്കെതിരെ രണ്ട് തവണ ലിഫ്റ്റില്‍ വെച്ച് മാനഭംഗശ്രമമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്. നവംബര്‍ ഏഴ്, എട്ട് തിയതികളിലാണ് വിവാദമായ മാനഭംഗശ്രമമുണ്ടായത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha