ലോക സാംസ്‌കാരികോല്‍സവത്തിന്റെ പേരില്‍ തീരമേഖല മലിനമാക്കിയതിന് ആര്‍ട്ട് ഓഫ് ലിവിംഗ് 5 കോടി രൂപ പിഴയടച്ചു

ഡല്‍ഹിയിലെ യമുനാതീരത്ത് നടത്തിയ ലോകസാംസ്‌കാരികോത്സവത്തിന്റെ പേരില്‍ തീരമേഖല മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ അടച്ചു. ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴത്തുകയായ അഞ്ച് കോടി രൂപയില്‍ ബാക്കിയുണ്ടായിരുന്ന 4 കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ഫൗണ്ടേഷന്‍ ശനിയാഴ്ച ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നല്‍കിയത്.
പരിപാടി നടത്തുന്നതിന് മുന്നോടിയായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ഫൗണ്ടേഷന്‍ പിഴയടച്ചിരുന്നു. പിഴത്തുകയില്‍ ഇളവ് നല്‍കാനാകില്ലെന്നും ഉടന്‍ ബാക്കി തുക അടയ്ക്കണമെന്നുമുള്ള ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ പിഴയൊടുക്കാന്‍ തയ്യാറായത്.
ബാക്കി പിഴത്തുക അടയ്ക്കുന്നതിനു പകരം ഇതിനു തുല്യമായ ബാങ്ക് ഗ്യാരണ്ടി നല്‍കാനനുവദിയ്ക്കണമെന്ന ഫൗണ്ടേഷന്റെ അപ്പീല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തേ തള്ളിയിരുന്നു. 35 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്തായാണ് വേദി നിര്‍മിച്ചത്.
സാംസ്‌കാരിക സംഗമം നടത്താന്‍ ചെറിയ വെള്ളക്കെട്ടുകളെല്ലാം മണ്ണിട്ടു നികത്തിയതായും പച്ചപ്പുകളെല്ലാം നശിപ്പിച്ചതായും ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയതായും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണസഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മനോജ് മിശ്ര നല്‍കിയ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെയാണ് പിഴ ചുമത്താന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















