ശങ്കരരാമന്‍ കൊലക്കേസ്: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയടക്കം 23 പ്രതികളെ വെറുതെവിട്ടു

ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും ഉള്‍പ്പെടെ 23 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. തെളിവില്ലെന്ന് കണ്ടാണ് കോടതി ഇവരെ വെറുതെവിട്ടത്. പുതുച്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയാണ് വിധി.
ഒമ്പത് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധിയുണ്ടാകുന്നത്. 24 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാള്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കൊല്ലപ്പെട്ടിരുന്നു. ക്രിമിനല്‍ ഗൂഡാലോചന, വ്യാജവിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പണംനല്‍കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്
കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ മാനേജരായിരുന്ന ശങ്കരരാമനെ 2004 സെപ്‌റ്റംബര്‍ മൂന്നിനാണ് ഓഫിസ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കാഞ്ചി മഠത്തിലെ സാമ്പത്തിക തിരിമറികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനായി മഠാധിപതിമാര്‍ ഗൂഡാലോചന നടത്തി ശങ്കരരാമനെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍റെ ആരോപണം.
https://www.facebook.com/Malayalivartha