വര്‍ഗീയ കലാപത്തിന് ആഹ്വാനമേകി സാധ്വി പ്രാചി

രാജ്യത്ത് വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് വിഎച്ച്പി നേതാവ് സാധ്വി പ്രാചി രംഗത്ത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നും ഇനി മുസ്ലീംവിമുക്ത ഇന്ത്യക്കുള്ള സമയമായെന്നും പ്രാചി പറഞ്ഞു. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യുനപക്ഷങ്ങള്‍ക്കെതിരെ പ്രാചി നടത്തിയ വര്‍ഗീയ പ്രസംഗം.
ഉത്തരാഖണ്ഡിലുണ്ടായ സംഘര്‍ഷത്തില്‍ അനേകം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഖാന്‍പുര്‍ എംഎല്‍എ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീടിന്റെ നേര്‍ക്കും ആക്രമണം നടന്നിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സാധ്വി പ്രാചി ആരോപിച്ചു.
ഹരീഷ് റാവുത്ത് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്‍തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായ പ്രണവ് സിംഗ് ചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പാര്‍ട്ടിയ്ക്ക് മുന്ന് സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രാചിയുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















