പ്രണയിച്ചു വിവാഹം കഴിച്ച 17 കാരിയായ മകളെ തീകൊളുത്തിക്കൊന്ന അമ്മ അറസ്റ്റില്‍

പാക്കിസ്ഥാനില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പ്രണയിച്ചു വിവാഹം കഴിച്ച 17 കാരിയെ സഹോദരന്റെ സഹായത്തോടെ അമ്മ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊന്നു. സീനത്ത് റഫീഖ് ആണ് മരിച്ചത്. അമ്മ പര്‍വ്വീണ്‍ റഫീഖിനെ പോലീസ് അറസ്റ്റു ചെയ്തു. സീനത്തിനെ പര്‍വ്വീണ്‍ ബലം പ്രയോഗിച്ച് കിടക്കയില്‍ കിടത്തി ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സീനത്തിന്റെ സഹോദരന്‍ അമര്‍ റഫീഖും കൃത്യത്തിനു കൂട്ടുനിന്നു. നഗരത്തില്‍ മോട്ടോര്‍ മെക്കാനിക്കായ ഹസന്‍ഖാനെ പ്രണയിച്ച് വിവാഹം ചെയ്ത സീനത്തിനെ വീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നു.
കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പാണ് വീട്ടിലേക്കു തിരിച്ചുവരണമെന്നും പരമ്ബരാഗത രീതിയില്‍ വിവാഹം നടത്താമെന്നും വാഗ്ദാനം ചെയ്ത് അമ്മയും അമ്മാവനും സീനത്തിനെ സമീപിച്ചത്.
പ്രതിവര്‍ഷം പാകിസ്ഥാനില്‍ 1000 പേര്‍ ദുരഭിമാനക്കൊലയ്ക്ക് ഇരകളാവുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ ആഴ്ച്ച പുനര്‍വിവാഹത്തിന് തയ്യാറാവാതിരുന്ന മരിയ ബീബി സ്‌കൂള്‍ അധ്യാപികയെ വീട്ടുകാര്‍ തീയിട്ടു കൊന്നിരുന്നു. തന്നേക്കാള്‍ രണ്ടിരട്ടി പ്രായക്കൂടുതലുളള ആളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അധ്യാപികയെ കൊലപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















