ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് വിധി ഇന്ന്

ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിന്റെ ശിക്ഷാ വിധി അഹമ്മദാബാദിലെ പ്രത്യേക കോടതി ഇന്ന് പ്രഖ്യാപിക്കും. ഗോധ്ര കലാപത്തിനു ശേഷം 2002 ഫെബ്രുവരി 28ന് നടന്ന കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേരാണു കൊല്ലപ്പെട്ടത്. 200 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ആര്‍.സി. കോഡേക്കര്‍ വാദിച്ചു.
കേസില്‍ 24 പേര്‍ പ്രതികളാണെന്നു കണ്ടെത്തിയ പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി 36 പേരെ കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുമേല്‍ ചുമത്തിയ ഗൂഢാലോചനക്കുറ്റം റദ്ദാക്കുകയും ചെയ്തു. കേസിന്റെ വിചാരണ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് വിധി മാറ്റിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















