തേജ്പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ പോലീസ് റെയ്ഡ്; റെയ്ഡ് ഹാജരാകാനുള്ള സമയപരിധി അവസാനിച്ച പശ്ചാത്തലത്തില്‍

തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്‌പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ പോലീസ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് ഗോവ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഡല്‍ഹിയിലെ വസതിയിലെത്തി തേജ്പാലിനായുള്ള തെരച്ചില്‍ നടത്തിയത്. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.
വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിനുള്ള സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് തേജ്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് നടത്തുന്നത്. ഡല്‍ഹിയിലെ വസതിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് തേജ്പാല്‍ കുടുംബം സഹകരിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തേജ്പാല്‍ എവിടെയുണ്ടെന്ന് പോലീസിന് സൂചന നല്‍കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ തയാറായില്ല. നിലവില്‍ തേജ്പാല്‍ എവിടെയുണ്ടെന്ന് പോലീസിന് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇന്നലെ രാത്രി മുതല്‍ തേജ്പാലിന്‍റെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്.
തരുണ്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് ജൂനിയര്‍ മാധ്യമപ്രവര്‍ത്തക രംഗത്തെത്തുകയായിരുന്നു. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിനിടെയാണ് തനിക്കെതിരെ രണ്ട് തവണ ലിഫ്റ്റില്‍ വെച്ച് മാനഭംഗശ്രമമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്. നവംബര്‍ ഏഴ്, എട്ട് തിയതികളിലാണ് വിവാദമായ മാനഭംഗശ്രമമുണ്ടായത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha