Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

നിരന്തരം സ്ഥലംമാറ്റുന്നതില്‍ പ്രതിഷേധിച്ച് രാജിവച്ച അനുപമാ ഷേണായ് കര്‍ണാടക സര്‍ക്കാരിനെ അജ്ഞാതകേന്ദ്രത്തില്‍ ഇരുന്ന് വിറപ്പിക്കുന്നു

09 JUNE 2016 07:15 AM IST
മലയാളി വാര്‍ത്ത.

ഐപിഎസുകാരിയെ തൊട്ട മന്ത്രിയും കര്‍ണാടക സര്‍ക്കാരും വെള്ളം കുടിക്കുന്നു. പ്രതിപക്ഷവും സംഭവം ഏറ്റുപിടിച്ചു. നിരന്തരമുള്ള സ്ഥലംമാറ്റങ്ങളെത്തുടര്‍ന്ന രാജിവച്ച ശേഷം മന്ത്രിയോട് രാജിവയ്ക്കാനും ഇല്ലെങ്കില്‍ രഹസ്യങ്ങളുടെ സിഡി പുറത്തുവിടുമെന്നും ഫേസ്ബുക്കില്‍ കുറിച്ച വനിതാ ഐപിഎസ് ഓഫീസര്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നു. തൊഴില്‍ മന്ത്രി പി ടി പരമേശ്വര നായിക്കിന്റെ പാതിരാ രഹസ്യങ്ങളുള്ള സിഡി പുറത്തുവിടുമെന്നും താന്‍ രാജിവച്ചതുപോലെ മന്ത്രിയും രാജിവയ്ക്കുന്നതാണ് നല്ലതെന്നുമാണ് വനിതാ ഐപിഎസ് ഓഫീസര്‍ അനുപമ ഷേണായ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
മദ്യമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് മികച്ച വനിതാ പൊലീസ് ഓഫീസറെന്ന നിലയില്‍ ജനപ്രീതി പിടിച്ചുപറ്റിയ അനുപമയെ ട്രാന്‍സ്ഫര്‍ ചെയ്തതെന്നാണ് ജനസംസാരം. ആറുമാസത്തിനിടെ രണ്ടുതവണ ട്രാന്‍സ്ഫര്‍ ചെയ്തതോടെ കാരണമൊന്നും പറയാതെ അനുപമ രാജി സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ഇവരെപ്പറ്റി വിവരമൊന്നുമില്ല. എന്നാല്‍ ഫേസ്ബുക്കില്‍ അപ്‌ഡേഷന്‍സ് വരുന്നുമുണ്ട്. മന്ത്രിയുടെ രഹസ്യങ്ങള്‍ പുറത്താക്കുമെന്ന പോസ്റ്റിട്ടതോടെ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലംകണ്ടിട്ടില്ല.
മന്ത്രിയുടെ ഫോണ്‍ എടുക്കാന്‍ വൈകിയ സംഭവത്തില്‍ വിവാദത്തില്‍പ്പെട്ട കര്‍ണാടകത്തിലെ വനിത പൊലീസ് ഓഫീസര്‍ രാജിവച്ചു; കോണ്‍ഗ്രസിന്റെ പ്രതികാരം കലാശിച്ചത് ഡിവൈഎസ്പി അനുപമയുടെ രാജിയില്‍
മന്ത്രി പരമേശ്വരയ്ക്ക് ചുമതലയുണ്ടായിരുന്ന ബെല്ലാരി മേഖലയിലെ കുട്‌ലിഗിയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു അനുപമ. ഇവരുടെ അന്വേഷണങ്ങളില്‍ നിരന്തരം മന്ത്രി ഇടപെടുമായിരുന്നെന്നും എന്നാല്‍ മന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തയ്യാറാകാത്ത അവരെ ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നുവത്രെ. തന്റെ ഫോണ്‍കോളുകളോട് വേണ്ടരീതിയില്‍ പ്രതികരിക്കാത്തതിനാണ് അനുപമയെ ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് മന്ത്രി വീമ്പിളക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു അനുപമയുടെ രാജി. അതിനുശേഷം രാഷ്ട്രീയക്കാരനെ നായയോട് ഉപമിച്ചും പരമേശ്വരയ്‌ക്കെതിരെ ഒളിഞ്ഞുംതെളിഞ്ഞും അനുപമ ഫേസ്ബുക്കിലൂടെ പ്രതികരിച്ചുകൊണ്ടിരുന്നു.
'ഞാനിപ്പോള്‍ രാജിവയ്ക്കുന്നു നിങ്ങളുടെ രാജി എപ്പോഴാണ്' എന്ന പോസ്റ്റിട്ടതിനു ശേഷം മന്ത്രി ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കകം രാജിവച്ചില്ലെങ്കില്‍ പാതിരാരഹസ്യങ്ങളുടെ സിഡി പുറത്തുവിടുമെന്ന് അവര്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരുടെ പോസ്‌റ്റൊന്നും പ്രത്യക്ഷപ്പെടാത്തതില്‍ ആശ്വസിക്കുകയാണ് മുഖ്യമന്ത്രി സിദ്ദരാമയ്യയും മന്ത്രി പരമേശ്വരയും. എന്നാല്‍ അവരെ കണ്ടെത്തി അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സിഡിയെപ്പറ്റി ചോദിച്ചപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങളോട് താന്‍ എങ്ങിനെ പ്രതികരിക്കാനാണെന്നാണ് മന്ത്രി നായ്ക്ക് ചോദിക്കുന്നത്. ഇത് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ആണെന്ന് പോലും ഉറപ്പില്ല. മന്ത്രി പറഞ്ഞു. പറഞ്ഞു. തന്റെ ഫോണെടുത്തില്ലെന്ന കാരണത്താല്‍ വനിതാ ഓഫീസറെ സ്ഥലം മാറ്റിയെന്ന് ജനുവരിയിലാണ് നായ്ക്ക് പറഞ്ഞത്. മന്ത്രിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് 2010 കര്‍ണാടകാ കേഡര്‍ ഓഫീസറായ അനുപമയെ ആദ്യം ജനുവരി 18ന് ബെല്ലാരിയില്‍ നിന്നും വിജയപുര ഇന്‍ഡി ഡിവിഷനിലേക്ക് സ്ഥലം മാറ്റി. ഇതിനു പിന്നാലെ ഫെബ്രുവരിയില്‍ തന്നെ ഇവരെ കുദ്‌ലിഗിയിലേക്ക് മാറ്റിയതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ആഴ്ച അംബേദ്ക്കര്‍ ഭവനുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ വിടാന്‍ നായ്ക്ക് ഇടപെട്ടതായും ആരോപണമുയര്‍ന്നു. ഇതിനുപിന്നാലെയായിരുന്നു അനുപമയുടെ രാജി.
ഇതിനിടെ അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിനുപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നതും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അനുപമ ഷേണായ് ഫാന്‍സ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് നിറയെ ഈ വനിതാ ഐപിഎസ്‌കാരിക്ക് പിന്തുണയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends