മോദിയുടെ പ്രസംഗ പ്രാവീണ്യം ടെലി പ്രോംപ്റ്ററിന്റെ സഹായത്തോടെ

അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കാപിറ്റല്‍ ഹില്ലില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഗംഭീര പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ശരിക്കും മോദിക്ക് ഇംഗ്ലീഷില്‍ ഇത്ര മനോഹരമായി സംസാരിക്കാന്‍ കഴിയുമോ എന്ന സംശയം സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. സംശയം ന്യായമായിരുന്നു താനും. നേരത്തേ പ്രസംഗത്തില്‍ പ്രാവീണ്യം തെളിയിച്ച മോദി പ്രസംഗിച്ചതൊക്കെയും ഹിന്ദിയിലാണ്. കോണ്‍ഗ്രസ്സിലെ പ്രസംഗപീഠത്തില്‍ മോദിയുടെ രണ്ടു വശങ്ങളിലുമായി രണ്ടു ടെലിപ്രോംപ്റ്ററുകളുടെ സഹായത്തോടെയാണ് അദ്ദേഹം പ്രസംഗം നടത്തിയത്.
പ്രാസംഗികരുടെ ഏറ്റവും പ്രിയപ്പെട്ട സങ്കേതമാണ് ടെലിപ്രോംപ്റ്റര്‍. കണ്ണാടി പോലുള്ള പ്രതലത്തില്‍ പ്രസംഗത്തിലെ വാക്കുകള്‍ സാവധാനം ഒഴുകി നീങ്ങും. ടെലിവിഷന്‍ വാര്‍ത്ത അവതരണത്തിന് ഉപയോഗിക്കുന്ന പ്രോംപ്റ്ററില്‍ നിന്ന് കുറച്ചുകൂടി ഉയര്‍ന്ന തലത്തിലുള്ള സാങ്കേതികവിദ്യ. ടെലിപ്രോംപ്റ്ററില്‍ ഒഴുകി നീങ്ങുന്ന വാക്കുകള്‍ പ്രാസംഗികന് കാണാനാവുമെങ്കിലും മറുവശത്തിരിക്കുന്നയാള്‍ക്ക് അത് ഒന്നുമില്ലാത്ത കണ്ണാടി പ്രതലം മാത്രമായിരിക്കും. രണ്ടു വശങ്ങളിലുമുള്ള ടെലിപ്രോംപ്റ്ററില്‍ ഒരേ വാക്കുകള്‍ തന്നെയായിരുന്നു ദൃശ്യമാകുക. വശങ്ങളിലുള്ള കണ്ണാടി സ്‌ക്രീനിലെ വാക്കുകളിലേക്കു പ്രാസംഗികന്‍ മാറി മാറി നോക്കുമ്പോള്‍ അദ്ദേഹം സദസ്സിന്റെ വിവിധ ഭാഗങ്ങളിലേക്കു നോക്കുന്നു എന്ന പ്രതീതിയുണ്ടാവും. പ്രാസംഗികന്റെ വേഗം കൃത്യമായി മനസ്സിലാക്കുന്ന ടെലിപ്രോംപ്റ്റര്‍ ഓപ്പറേറ്ററുണ്ടെങ്കില്‍ സംഗതി ലൈവ്‌ലിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















