ഇന്ത്യന്‍ യുവതിയെ കാബൂളില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് ഇന്ത്യക്കാരിയായ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റിനെ തട്ടിക്കൊണ്ടുപോയി. കൊല്‍ക്കത്ത സ്വദേശിനിയായ ജുഡിത്ത് ഡിഡൂസയെ വ്യാഴാഴ്ച രാത്രിയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റാണ് ജുഡിത്ത് ഡിസൂസ.
അഫ്ഗാന്‍ പുനര്‍ നിര്‍മാണത്തിനുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ജുഡിത്ത് കാബൂളിലെത്തിയത്. ഇവരെ വിട്ടുകിട്ടാനായി അഫ്ഗാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വൃക്തമാക്കി. യുവതിയുടെ കുടുംബവുമായും ഇന്ത്യന്‍ ദൗത്യസംഘവുമായും ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രത്യേക ദൗത്യസംഘം യുവതിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. തട്ടിക്കൊണ്ടു പോയപ്പോള്‍ മുതല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















