ബി.ജെ.പി യുടെ ദളിത് സ്‌നേഹം കാപട്യം നിറഞ്ഞത്: ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ബി.ജെ.പിയുടെ ദലിത് സ്‌നേഹം തട്ടിപ്പും കാപട്യവുമാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവര്‍ ദലിത്കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് രാഷ്ട്രീയ നാടകം മാത്രമാണെന്നും സ്വരൂപാനന്ദസരസ്വതി കുറ്റപ്പെടുത്തി. ദലിതരോട് സ്‌നേഹമുള്ളവരാണെങ്കില്‍ മുന്‍കൂട്ടി അറിയിച്ചതിന് ശേഷം എന്തിനാണ് ദലിത്കുടുംബത്തിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.
മെയ്31 ന് അലഹബാദില്‍ കര്‍ഷകറാലിയില്‍ പങ്കെടുക്കാന്‍ പോയ അമിത്ഷാ വാരണസിയിലെ ജോഗിയാപൂര്‍ ഗ്രാമത്തില്‍ ദലിത്കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചത് വന്‍ വിവാദമായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയുടെ പ്രതികരണം. ഉജ്ജയിനിലെ ക്ഷിപ്ര നദിയില്‍ ഇപ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി ദലിത് കുളി തന്നെ ആരംഭിച്ചിട്ടുണ്ട്. നദികളിലോ ക്ഷേത്രത്തിലോ ജാതീയപരമായോ മതപരമായോ വേര്‍തിരിവുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















