Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

വിജയ് മല്യയെ അനുകരിച്ച് വജ്ര വ്യാപാരി ജതിന്‍ മേത്ത 6700 കോടി രൂപ വെട്ടിച്ച് രാജ്യം വിട്ടു

11 JUNE 2016 02:34 AM IST
മലയാളി വാര്‍ത്ത.

പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം 9000 കോടി വായ്പയെടുത്ത് സര്‍ക്കാറിനെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യയുടേതിന് സമാനമായ വന്‍ വെട്ടിപ്പിന്റെ മറ്റൊരു സംഭവംകൂടി വെളിച്ചത്തേക്ക്. ബാങ്കുകളുടെ കണ്‍സോര്‍ട്യത്തില്‍ നിന്ന് 6700 കോടിയുടെ വെട്ടിപ്പ് നടത്തി ഇത്തവണ മുങ്ങിയിരിക്കുന്നത് ഗുജറാത്തിലെ വജ്രവ്യാപാരി ജതിന്‍ മേത്തയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ ബന്ധുവും ഗുജറാത്ത് വ്യവസായ മുന്നേറ്റത്തിന്റെ മുന്‍നിരക്കാരനായി വാഴ്ത്തപ്പെടുകയും ചെയ്ത, വിന്‍സം ഡയമണ്ട്‌സ് കമ്പനി മേധാവിയാണ് ജതിന്‍ മേത്ത. ഭാര്യ സോണിയക്കൊപ്പം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചാണ് ഇദ്ദേഹം രാജ്യം വിട്ടിരിക്കുന്നത്. 

പണം നിക്ഷേപിക്കുന്നതിനു പകരം പൗരത്വം നല്‍കുന്ന കരീബിയന്‍ ദ്വീപിലെ സെന്റ് കിറ്റ്‌സ് നെവിസ് ദ്വീപില്‍ മേത്ത പൗരത്വം നേടിയതായാണ് വാര്‍ത്ത. നികുതിവെട്ടിച്ച പണം നിക്ഷേപിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും പേരുകേട്ട ഈ രാജ്യവുമായി ഉടമ്പടികളില്ലാത്തതിനാല്‍ ഇവരെ രാജ്യത്തേക്ക് തിരിച്ചത്തെിക്കലും പണം തിരിച്ചുപിടിക്കലും ഇന്ത്യക്ക് ദുഷ്‌കരമാവും. നിലവില്‍ ഷാര്‍ജയില്‍ താമസിക്കുന്ന മേത്ത സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ നേതൃത്വത്തിലെ കണ്‍സോര്‍ട്യത്തിന് 4680 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ നേതൃത്വത്തിലെ മറ്റൊരു കൂട്ടായ്മക്ക് 2121 കോടിയുമാണ് വായ്പാ കുടിശ്ശിക വരുത്തിയത്. 

സ്വര്‍ണവജ്ര വ്യാപാരമാണ് ഇയാള്‍ നടത്തിയിരുന്നത്. യു.എ.ഇയിലെ തന്റെ വിതരണക്കാര്‍ നഷ്ടം നേരിട്ട് പൂട്ടിപ്പോയതിനാല്‍ പണം നല്‍കിയില്ലെന്നും അതിനാല്‍ വായ്പകള്‍ തിരിച്ചടക്കാനായില്ലെന്നുമാണ് ജതിന്‍ മേത്ത നല്‍കിയ വിശദീകരണം. എന്നാല്‍, യു.എ.ഇയിലെ വിതരണക്കാരുടെ നഷ്ടവും പൂട്ടിപ്പോകലും സംശയാസ്പദമാണ്. ഇയാളുടെ 172 കോടിയുടെ സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടാന്‍ തീരുമാനിച്ചിരുന്നു. 2013 മുതലാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. ബാങ്കുകള്‍ നോട്ടീസ് അയച്ചിട്ടും തിരിച്ചടക്കാതായതോടെ തുക കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

മേത്തയുടെ കമ്പനി നടത്തിയ കയറ്റുമതിയില്‍ 80 ശതമാനവും യു.എ.ഇയിലെ ഒരേ സ്ഥാപനത്തിലേക്കായിരുന്നു. അറബി വംശജനാണ് മിക്ക വിതരണ ഏജന്‍സികളും നിയന്ത്രിച്ചിരുന്നത്. 13 വിതരണക്കമ്പനികളാണ് ഇങ്ങനെയുള്ളത്. ഇതില്‍ പത്തും 2012ലാണ് രൂപവത്കരിച്ചത്. ഇതില്‍ പല കമ്പനികള്‍ക്കും ജതിന്‍ മേത്തയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 

ഔദ്യോഗിക വിതരണക്കാരെ സംബന്ധിച്ച് സംശയമുള്ളതുപോലെ തന്നെ വിന്‍സം കമ്പനി ഇന്ത്യയില്‍നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുന്ന ആഭരണങ്ങളും സ്വര്‍ണ നാണയങ്ങളും കൈപ്പറ്റുന്നതും മേത്തയും കുടുംബാംഗങ്ങളുമായി ബന്ധമുള്ള കമ്പനികള്‍ തന്നെയാണെന്നും പറയുന്നു. വിന്‍സം കമ്പനി വിദേശത്തേക്ക് കപ്പല്‍ വഴി അയച്ചുവെന്ന് പറയുന്നത്ര സ്വര്‍ണം കപ്പലുകളില്‍ ഓഡിറ്റര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

ബാങ്കുകളില്‍നിന്ന് മേത്ത വായ്പയെടുത്ത പണം മുംബൈയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 250 കോടിയുടെ ആസ്തി രേഖകളാണ് ജതിന്‍ മേത്ത ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇദ്ദേഹത്തിന് ഇന്ത്യയില്‍ സ്വന്തംപേരില്‍ കാര്യമായ സ്വത്തില്ല. മേത്തയുടെ അമ്മ ഗുണവന്തിബെന്‍ മേത്തയുടെ പേരില്‍ മുംബൈ മലബാര്‍ ഹില്ലിലെ ഫ്‌ളാറ്റ് മാത്രമാണ് ബാങ്ക് നിയമിച്ച അന്വേഷണ സംഘത്തിന് കണ്ടെത്താനായത്.
ലീസിനും വാടകക്കുമെടുത്ത കെട്ടിടങ്ങളിലാണ് പല ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ദുബായിലും മറ്റു പല നാടുകളിലും കോടികളുടെ നിക്ഷേപമുള്ളതായാണ് വിവരം. 

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദിന്റെ മകള്‍ കൃപയെ ജതിന്‍ മേത്തയുടെ മകന്‍ സൂരജ് 2012ലാണ് വിവാഹം ചെയ്തത്. അദാനി ഗ്രൂപ്പിന്റെ സ്വര്‍ണ വ്യവസായം നോക്കിനടത്തിയിരുന്ന വിനോദിന്റെ പേര് പാനമ ടാക്‌സ് വെട്ടിപ്പ് രേഖകളിലും കണ്ടത്തെിയിരുന്നു. ആസൂത്രിതമായ സാമ്പത്തിക വെട്ടിപ്പിന്റെ സൂചനകളാണ് മേത്ത സംഭവത്തില്‍നിന്ന് പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends