ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും 42 എഐഎസ്എഫ് പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു

ദക്ഷിണ ഡല്‍ഹിയിലെ ചാണക്യപുരി ബിഹാര്‍ ഭവന് മുമ്പില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് എഐഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ജെഡിയു വിദ്യാര്‍ഥി സംഘടനയുടെ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കോളജ് പ്രിന്‍സിപ്പല്‍ ചന്ദ്രഭൂഷണ്‍ ശ്രീവാസ്തവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ ബിഹാര്‍ ഭവന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ക്രമസമാധാനം കണക്കിലെടുത്താണ് കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തെതെന്ന് ഡല്‍ഹി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ജതിന്‍ നര്‍വാള്‍ അറിയിച്ചു.യുപിഎസ്സി പ്രിലിമിനറി പരീക്ഷകളെ ബാധിക്കാത്ത തരത്തില്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍(ബിപിഎസ്സി) പരീക്ഷകള്‍ ക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് എഐഎസ്എഫ് നിരാഹാരസമരം ആരംഭിച്ചത്. ഇതിനെതിരെ ഭരണകക്ഷിയായ ജെഡിയുവിന്റെ വിദ്യാര്‍ഥി സംഘടന രംഗത്തെത്തി.തുടര്‍ന്ന് പൊലീസും ജെഡിയു പ്രവര്‍ത്തകരും ചേര്‍ന്ന് സമരക്കാരായ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് എഐഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















