നരേന്ദ്ര ദബോല്‍ക്കര്‍ വധം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ അറസ്റ്റ്; പിടിയിലായത് ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകന്‍

സാമൂഹ്യപ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കറിന്റെ വധവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹിന്ദു ജനജാഗ്രതി സമിതി എന്ന ഹിന്ദുത്വസംഘടനയുടെ പ്രവര്‍ത്തകനായ ഡോക്ടര്‍ വിരേന്ദ്ര താവ്‌ഡെയാണ് പിടിയിലായത്. കൊല നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ്.
മുംബൈക്ക് അടുത്തുള്ള പനവേലില്‍ നിന്നാണ് വിരേന്ദ്ര താവ്‌ഡെ അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു. ഇയാളെ ഇന്ന് പൂനെ കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച്ച പൊലീസ് താവ്‌ഡെയെ ചോദ്യം ചെയ്തിരുന്നു.
ഏറെ വിവാദം സൃഷ്ടിച്ച ധബോല്‍ക്കര്‍ വധക്കേസ് ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2014ല്‍ ആണ് സിബിഐ ഏറ്റെടുത്തത്.
2013 ഓഗസ്റ്റ് 20നാണ് പുണെയിലെ പ്രഭാത സവാരിക്കിടയില്‍ ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നിയമവ്യവസ്ഥയിലൂടെ അന്ധവിശ്വാസങ്ങള്‍ തടയാനുള്ള ഡോ. ദബോല്‍ക്കറിന്റെ ആജീവനാന്ത പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച്, അദ്ദേഹത്തിന്റെ വധത്തിന് പിന്നാലെ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















