വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് കിട്ടിയ പണി

വിദ്യാര്‍ത്ഥിനെയേ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍ക്ക് സീനിയര്‍ പെണ്‍കുട്ടികള്‍ ചേര്‍ന്നു പണികൊടുത്തു. മഹാരാഷ്ട്രയിലെ വസന്തറാവു നായിക് മെഡിക്കല്‍ കോളെജിലാണ് സംഭവം. ലാബില്‍ പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന പ്രൊഫസര്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ഉടനെ പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചു. തുടര്‍ന്ന് പ്രൊഫസര്‍ പിന്‍വാങ്ങി.
ലാബില്‍ നിന്ന് ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥിനി തന്റെ സീനിയര്‍ വിദ്യാര്‍ത്ഥിനികളെക്കുട്ടി തിരിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ എല്ലാവരും കൂട്ടമായി ചേര്‍ന്ന് വളഞ്ഞിട്ട് പ്രൊഫസറെ തല്ലി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















