Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മകളുടെ പ്രണയത്തെ എതിര്‍ത്ത പിതാവിനെ മകളും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തി

11 JUNE 2016 10:01 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ എതിര് നിന്ന പിതാവിനെ മാതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൊലനടത്തിയത്. 18 കാരിയായ ഒന്നാം വര്‍ഷ ബിഎസ് സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി മഹാലക്ഷ്മിയും 19 കാരന്‍ കാമുകന്‍ എസ് സതീഷും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മാതാവ് പരിമളത്തിന്റെ പിന്തുണയും കൃത്യത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

മെയ് 23 ന് പെണ്‍കുട്ടിയുടെ പിതാവ് പി നാഗരാജനെ(60) രക്തത്തില്‍ കുളിച്ച നിലയില്‍ നാഗമത്തിനടുത്ത് കപ്പലന്‍കാരിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമായിരുന്നെന്ന് മനസിലാക്കിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെ നാലുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എല്ലാവരും കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. മാതാവ് പരിമളം ഇപ്പോഴും ഒളിവിലാണ്.

സതീഷിനെയും മഹാലക്ഷ്മിയെയും ജൂണ്‍ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. മഹാലക്ഷ്മിയെ കോയമ്ബത്തൂര്‍ ജയിലിലും സതീഷിനെ പൊള്ളാച്ചി ജയിലിലുമാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോയമ്ബത്തൂര്‍ നഗരത്തില്‍ ഡൈ ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി രാസവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്ബനി ഉടമയായ നാഗരാജ് ചൊക്കമ്ബുതൂര്‍ സ്വദേശിയാണ്. തന്റെ മഹാലക്ഷ്മി കെമിക്കല്‍സ് എന്ന സ്ഥാപനം ഇയാള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മകളുടെ പേരിലാണ്.

പഠനം ഉപേക്ഷിച്ച് ജോലിയൊന്നുമില്ലാതെ നടക്കുന്ന സതീഷുമായുള്ള മകളുടെ ബന്ധത്തെ പിതാവ് എതിര്‍ത്തതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. മകള്‍ സതീഷ് എന്നൊരു യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നാഗരാജന്‍ ഭാര്യയായ പരിമളവുമായും മകള്‍ മഹാലക്ഷ്മിയുമായും വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മഹാലക്ഷ്മിയും പരിമളവും വീട് വിട്ടിറങ്ങിപോവുകയും പിന്നീട് സതീഷിന്റെ സഹായത്തോടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്കു ശേഷം മകന്‍ വിഘ്‌നേഷിന് അപകടം പറ്റിയതിനെ തുടര്‍ന്ന് അയാളെ ശുശ്രൂഷിക്കാന്‍ രണ്ടുപേരും വീട്ടില്‍ തിരിച്ചെത്തി. വീട്ടിലെത്തിയ പരിമളം വസ്തു വകകളും ബിസിനസും മകളുടെ പേരില്‍ എഴുതി വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത നാഗരാജിനെ ഇല്ലാതാക്കാന്‍ മഹാലക്ഷ്മിയും പരിമളവും ചേര്‍ന്ന് തീരുമാനമെടുത്തു. ഒന്നര ലക്ഷം രൂപ കൊടുത്താല്‍ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് പിതാവിനെ ഇല്ലാതാക്കിക്കൊള്ളുമെന്ന് മഹാലക്ഷ്മി അറിയിച്ചതിനെ തുടര്‍ന്ന് പരിമളം അനുവാദം നല്‍കുകയായിരുന്നു.

മെയ് 23 ന് നാഗമത്തിനടുത്ത് കപ്പലാന്‍കാരി ഗ്രാമത്തിലുള്ള തന്റെ ഫാം നോക്കാന്‍ പോയ നാഗരാജിന്റെ നീക്കങ്ങള്‍ മഹാലക്ഷ്മി വഴി മനസിലാക്കിയ സതീഷും സുഹൃത്തുക്കളും ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. 17 മുറിവുകളാണ് നാഗരാജിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. സതീഷിന്റെ സുഹൃത്തുക്കളും ഒത്തക്കല്‍ മണ്ഡപം സ്വദേശികളുമായ സി കൃഷ്ണകുമാര്‍ (19 ), സി സന്തോഷ് കുമാര്‍ (19), കെ ശശികുമാര്‍ (22) മലുമിച്ചംപട്ടി സ്വദേശി എം കമലക്കണ്ണന്‍ (21) എന്നിവരാണ് കൂട്ടു പ്രതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends