ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറച്ചു, സന്താനോല്‍പ്പാദനത്തിന് മരുന്നുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്

മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ധനവിനെ നേരിടാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഗുജറാത്തിലെ ബറുച്ച ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ഹിന്ദുക്കള്‍ക്കിടയില്‍ വന്ധ്യത ബാധിച്ചുവെന്നും ഇത് ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവ് സൃഷിടിച്ചുവെന്നും പ്രവീണ്‍ തൊഗാഡിയ വിമര്‍ശനം ഉന്നയിച്ചത്.
ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിനു കാരണമായെന്നു പറഞ്ഞ തൊഗാഡിയ മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ധനവിനെ നേരിടാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ വന്ധ്യത ബാധിച്ചുവെന്നും ഇത് ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവ് സൃഷിടിച്ചുവെന്നും തൊഗാഡിയ പറഞ്ഞു.
ഡോക്ടര്‍ കൂടിയായ തൊഗാഡിയ വികസിപ്പിച്ച സന്താനോല്‍പ്പാദനത്തിന് സഹായിക്കുന്ന മരുന്നും യോഗത്തില്‍ അവതരിപ്പിച്ചു.
യോഗത്തില്‍ അവതരിപ്പിച്ച മരുന്നിന് 600 രൂപയാണ് വില. എന്നാല്‍ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാന്‍ താന്‍ ഇത് 500 രൂപയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുകയിലയുടെ ഉപയോഗവും വന്ധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഹിന്ദു യുവാക്കള്‍ പുകയില ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















