അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ട് വരുമെന്ന് പറഞ്ഞ കര്‍ണാടക മുഖ്യമന്ത്രി കാക്കയെപ്പേടിച് ഔദ്യോഗിക വാഹനം മാറ്റി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഔദ്യോഗിക വാഹനത്തില്‍ കാക്ക വന്നിരുന്നത് അശുഭ ലക്ഷണമാണെന്ന ജോത്സ്യന്‍മാരുടെ നിര്‍ദ്ദേശപ്രകാരം വാഹനം മാറ്റിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ വെള്ള ഫോര്‍ച്യൂണറിന്റെ മുന്‍ഭാഗത്ത് കാക്ക വന്നിരുന്നത് കാക്കയെ ഓടിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടും കാക്ക മാറാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വാഹനം സ്ഥലം മാറ്റി പാര്‍ക്ക് ചെയത് നോക്കിയിട്ടും രക്ഷയുണ്ടായില്ല. കാക്ക ഇരുന്ന ഇരുപ്പു തുടരുകയായിരുന്നു.
കര്‍ണ്ണാടക മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം അശുഭ ലക്ഷണമാണെന്ന് പലരും പറഞ്ഞു. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനം പോകാനിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാക്ക സാന്നിദ്ധ്യമെന്നുവരെ ചര്‍ച്ചകള്‍ നടന്നു. സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ട് വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം നിരസിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തിന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പുതിയ കാര്‍ വാങ്ങിക്കുകയായിരുന്നു. പഴയ ഫോര്‍ച്യൂണറിന് പകരം മറ്റൊരു ഫോര്‍ച്യൂണര്‍. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ച കാരണം പുതിയ വാഹനം വാങ്ങുകയായിരുന്നു എന്നാണ് മുഖ്യന്‍ നല്കിയ വിശദീകരണം. എന്നാല്‍ ജോത്സ്യന്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ വാഹനം മാറ്റിയതെന്നാണ് ചര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















