വിജയ് മല്യയുടെ 1,411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു. യൂബി ഗ്രൂപ്പിന്റെതടക്കം 1,411 കോടി രൂപയുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. ബാങ്ക് അക്കൗണ്ട്, ബെംഗളൂരു, മുംബൈ, ചെന്നൈ കൂര്‍ഗ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ തുടങ്ങിയവ ജപ്തി ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
നിയമനടപടികള്‍ക്കുശേഷം വസ്തുക്കള്‍ വില്‍പന ചെയ്യാനാണ് തീരുമാനം. വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത തുക അടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നാണ് വിവരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















