ഡല്‍ഹിയില്‍ ഓടുന്ന കാറിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി

ഡല്‍ഹിയില്‍ ഓടുന്ന കാറിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. റെസ്‌റ്റോറന്റിലേക്ക് പോവുകയായിരുന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇരുപത്തിയൊന്നുകാരിയായ യുവതിയെയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയത്.
റസ്റ്ററന്റിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവതിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















