ആള്‍ദൈവത്തിന് പീഡിപ്പിയ്ക്കാന്‍ കുട്ടികളും യുവാക്കളും വേണം

മുംബൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട സംഘത്തെ പൊലീസ് മോചിപ്പിച്ചു. 12 കുട്ടികള്‍ ഉള്‍പ്പടെ 28പേരെയാണ് ആള്‍ദൈവത്തില്‍ നിന്നും പൊലീസ് മോചിപ്പിച്ചത്. മുംബൈയിലെ കന്‍ദീവാലിയില്‍ നിന്നുമാണ് സംഘത്തെ മോചിപ്പിച്ചത്.
മതപരമായ ചടങ്ങുകള്‍ക്കും പൂജകള്‍ക്കും വേണ്ടി കുട്ടികളെ ഉപയോഗിച്ചിരുന്നു. ആചാരങ്ങളുടെ പേരില്‍ ഇവരെ ക്രൂരമായി പീഡിപ്പിയ്ക്കുകയും ചെയ്തിരുന്നു. മാനസികവും ശാരീരികവുമായ പീഡനമാണ് ആള്‍ദൈവത്തില്‍ നിന്നും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നത്.
കുട്ടികളില്‍ ഒരാള്‍ തന്റെ ബന്ധുവിനെ ആശ്രമത്തില്‍ നടക്കുന്ന വിവരങ്ങള്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.പൊലീസ് ഇന്‍സ്‌പെക്ടര്‍ സ ുനൈന നാതേയുടെ നേതൃത്വത്തില്‍ സംതേ നഗര്‍ പൊലീസാണ് 28 പേരേയും മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭഗവന്‍ദാസ് തിവാരി, ദേവേന്ദ്ര മനോദ് ദ്യൂബേ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















