നോമ്പുതുറയ്ക്കു മുമ്പ് ഭക്ഷണം കഴിച്ച ഹിന്ദു വൃദ്ധനെ മര്‍ദിച്ചു

പാക്കിസ്ഥാനില്‍ ഇഫ്താറിന് മുന്‍പ് ഭക്ഷണം കഴിച്ചെന്നാരോപിച്ച് ഹൈന്ദവ വിശ്വാസിയായ 80 വയസുകാരന് ക്രൂരമര്‍ദനം. വൃദ്ധനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തുവെന്ന് സിന്ധ് പൊലീസ് ഐജി അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ ക്യാപയിനിങ്ങ് ആണ് സംഭവത്തില്‍ അടിയന്തര നടപടിക്ക് വഴിതെളിച്ചത്.
ഗോകല്‍ ദാസ് എന്ന വൃദ്ധനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഇതിന്റെ ചിത്രങ്ങള്‍ ഗോകലിന്റെ ബന്ധുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നിത് ചര്‍ച്ചയാകുകയും ഇയാളെ മര്‍ദിച്ച പൊലീസുകാരന്‍ അലി ഹുസൈനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. മര്‍ദനത്തിന് ഇരയായ ഗോകല്‍ ദാസ്, നോമ്പ് തുറയ്ക്ക് ആവശ്യമായ വിഭവങ്ങള്‍ ഇഫ്താറിന് മുന്‍പ് വില്‍ക്കുകയും പഴം കഴിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ അലി ഹുസൈന്‍ പറയുന്നത്. തുടര്‍ന്ന് പൊലീസുകാരന്‍ ഗോകലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് വൃദ്ധനെ പൊലീസുകാരനില്‍ നിന്നു രക്ഷിച്ചത്. മര്‍ദനമേറ്റ ഗോകല്‍ ദാസിന് നിതീ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















